Quantcast

സിബിഐയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തു

MediaOne Logo

Khasida

  • Published:

    18 March 2018 11:23 PM GMT

സിബിഐയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തു
X

സിബിഐയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തു

വാടക നല്കാതെ റെസ്റ്റ് ഹൌസുകള്‍ ഉപയോഗിച്ചതിനാണ് കേസ്

സിബിഐയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തു. പണം നല്കാതെ പിഡബ്ല്യൂഡി റെസ്റ്റ് ഹൌസുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥര്‍, എറണാകുളം ജില്ലാ കലക്ടര്‍, പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് അന്വേഷണത്തിന്റെ പേരില്‍ പൊതുമരാമത്ത് റെസ്റ്റു ഹൌസുകളില്‍ വാടക നല്കാതെ താമസിച്ചുവെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് പരാതി നല്കിയത്. ഈ പരാതിയില്‍ എത്രയും വേഗം എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ എറണാകുളം സ്പെഷ്യല്‍ സെല്‍ എസ് പിക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സിബിഐക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സിബിഐ എസ് പി, എറണാകുളം ജില്ലാ കലക്ടര്‍, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാടക നല്കാത്ത ഇനത്തില്‍ ഖജനാവിന് പത്ത് കോടിയോളം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. സിബിഐ എസ് പിയെ കൂടാതെ റെസ്റ്റ് ഹൌസ് ഉപയോഗിച്ച ഡിവൈഎസ്പിമാര്ക്കെതിരെയും വിജിലന്സ് അന്വേഷണം നടത്തുന്നുണ്ട്. പരാതിക്കാരനില്‍ നിന്നും ഉടന്‍ മൊഴിയെടുക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. സിബിഐയ്ക്കെതിരെ വിജിലന്‍സ് കേസെടുക്കുന്ന കേരളത്തിലെ ആദ്യത്തെ സംഭവവും കൂടിയാണ് ഇത്.

TAGS :

Next Story