മൂന്നാമതും ജയിച്ചവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന നിലപാടില്‍ സിപിഐ
മൂന്നാമതും ജയിച്ചവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന നിലപാടില്‍ സിപിഐ
മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ സിപിഐ നിബന്ധന കൊണ്ടുവന്നേക്കും.
മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ സിപിഐ നിബന്ധന കൊണ്ടുവന്നേക്കും. മൂന്നാമതും ജയിച്ച് വന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
രണ്ടില്‍ കൂടുതല്‍ തവണ മത്സരിപ്പിച്ചവരെ സ്ഥാനാര്‍ഥികളാക്കേണ്ടെന്ന തീരുമാനം മന്ത്രിമാരുടെ കാര്യത്തിലും സ്വീകരിക്കാനാണ് സിപിഐ ഒരുങ്ങുന്നത്. രണ്ട് തവണ മത്സരിച്ച് ജയിച്ചവരില്‍ ചിലര്‍ക്ക് മത്സരിക്കാന്‍ ഇളവ് നല്‍കിയിരുന്നു. അങ്ങനെ ജയിച്ചവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് ആലോചന. ആ തീരുമാനം നടപ്പിലായാല്‍ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, വി എസ് സുനില്‍കുമാര്‍, ഇ എസ് ബിജിമോള്‍, പി തിലോത്തമന്‍ എന്നിവരെ മാറ്റിനിര്‍ത്തേണ്ടി വരും. എന്നാല്‍ തൃശൂര്‍ സീറ്റ് പിടിച്ചെടുത്ത വി എസ് സുനില്‍കുമാറിനും പി തിലോത്തമനും ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
പി രാജുവിനെയും ഇ ചന്ദ്രശേഖരനെയും മന്ത്രിമാരാക്കിയേക്കും. അതേസമയം വനിതാ പ്രാതിനിധ്യം പരിഗണിച്ചാല്‍ ബിജിമോളുടെ പേര് മന്ത്രിപ്പട്ടികയില്‍ വരും. ചിറയിന്‍കീഴ് എംഎല്‍എ വി ശശിയെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ സാധ്യതയുണ്ട്. നാളെ ചേരുന്ന സിപിഐ നിര്‍വാഹക സമിതിയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
Adjust Story Font
16