Quantcast

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് 2009 ലെ റഗുലേഷന്‍; കേരള യൂണിവേഴ്‍സിറ്റിയില്‍ പ്രതിഷേധ സമരം

MediaOne Logo

admin

  • Published:

    19 March 2018 5:25 PM

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് 2009 ലെ റഗുലേഷന്‍; കേരള യൂണിവേഴ്‍സിറ്റിയില്‍ പ്രതിഷേധ സമരം
X

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് 2009 ലെ റഗുലേഷന്‍; കേരള യൂണിവേഴ്‍സിറ്റിയില്‍ പ്രതിഷേധ സമരം

കേരള യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് 2009 ലെ റഗുലേഷന്‍ നടപ്പിലാക്കുന്നതില്‍ വ്യാപക പ്രതിഷേധം.

കേരള യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് 2009 ലെ റഗുലേഷന്‍ നടപ്പിലാക്കുന്നതില്‍ വ്യാപക പ്രതിഷേധം. വിരമിച്ച ഗൈഡുമാരില്‍ നിന്ന് വിദ്യാര്‍ഥികളെ മാറ്റുന്നതും എക്സ്റ്റന്‍ഷന്‍ ഫീ കുത്തനെ വര്‍ധിപ്പിച്ചതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. എസ്എഫ്ഐ യൂണിവേഴ്സിറ്റിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.

2009 ലെ യുജിസിയുടെ റഗുലേഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ച് ഈ ജനുവരിയില്‍ ഇറങ്ങിയ ഉത്തരവാണ് വിദ്യാര്‍ഥി പ്രതിഷേധത്തിന് കാരണമായത്. വിരമിച്ച ഗൈഡിന് കീഴിലുള്ള വിദ്യാര്‍ഥികളെ പുതിയ ഗൈഡിന് കീഴിലാക്കുമെന്നതാണ് ഒരു നിബന്ധന. ഇത് 2009 മുതല്‍ മുന്‍കൂര്‍പ്രാബല്യത്തോടെ നടപ്പിലാക്കുന്നതോടെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഗവേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. 5 വര്‍ഷം കഴിഞ്ഞവര്‍ക്ക് 2 വര്‍ഷത്തേക്ക് നീട്ടാന്‍ 1200 രൂപയായിരുന്ന ഫീസ്. ഇത് 180000 വരെ ആക്കിയാണ് വര്‍ധിപ്പിച്ചത്. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതില്‍ പ്രതിഷേധം എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് യോഗം ഉപരോധിച്ചു.

TAGS :

Next Story