Quantcast

കിഫ്ബി ധനസമാഹാരണ ചട്ട ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

MediaOne Logo

Khasida

  • Published:

    20 March 2018 1:07 PM GMT

കിഫ്ബി ധനസമാഹാരണ  ചട്ട ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
X

കിഫ്ബി ധനസമാഹാരണ ചട്ട ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

45 ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ നിയമനത്തിനും അംഗീകാരം

കേരള ഇന്‍ഫ്രാസ്ട്രകചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ ധനസമാഹാരണത്തിനുള്ള ചട്ട ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. 45 ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ നിയമനത്തിനും അംഗീകാരം

നിക്ഷേപ പദ്ധതികള്‍ക്ക് നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താനായുള്ള നിയമഭേദഗതിക്കായാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. പദ്ധതി തുകകള്‍ വകമാറ്റി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എഫ്ടാക് ഉപദേശക കമ്മീഷന്‍ രൂപവത്കരിക്കും.

കിഫ്ബി നിയമഭേദഗതി കൊണ്ടുവരുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് നേരത്തെ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. ബജറ്റിന് പുറത്ത് ആര്‍ ബി ഐയും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള നിയമപരിഷ്കരണമാണ് ഓഡിനന്‍സിലുണ്ടാവുക.

മോട്ടോര്‍ വാഹന നികുതിയുടെ 10 ശതമാനം ആദ്യ വര്‍ഷം കിഫ്ബിയിലേക്ക് വകയിരുത്തും. തുടര്‍ വര്‍ഷങ്ങളില്‍ 10 ശതമാനം വീതം വര്‍ധിപ്പിക്കും. ‌‌അഞ്ചാം വര്‍ഷം മുതല്‍ 50 ശതമാനമായി നിശ്ചയിച്ച് തുക സമാഹരിക്കും. ഇതിന് പുറമേ പെട്രോള്‍‍ സെസും കിഫ്ബിക്കായിരിക്കും. ഇത് സെക്യൂരിറ്റിയായി കാണിച്ച് വലിയ തുകകൾ വായ്പയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കടം വാങ്ങല്‍ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ വേണ്ടി കൂടിയാണ് ഭേദഗതി കൊണ്ടുവരുന്നത്. പദ്ധതി വിഹിതം വകമാറ്റി ചെലവഴിക്കപ്പെടുന്നില്ലെന്നും പണം പൂര്‍ണമായി പദ്ധതിക്ക് വിന്യസിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ നിയമഭേദഗതി വഴി എഫ്ടെക് ഉപദേശക സമിതിക്ക് രൂപം നല്‍കും.

ഓരോ ആറ് മാസം കൂടുമ്പോഴും പദ്ധതികളുടെ വരവ് ചെലവുകള്‍ സംബന്ധിച്ച ഫിഡലിറ്റി സര്‍ടിഫിക്കറ്റ് എഫ്ടാക് പ്രസിദ്ധപ്പെടുത്തും. കിഫ്ബി സമാഹരിക്കുന്ന പണം സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിക്കുകയോ സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ചെലവഴിക്കുകയോ ഇല്ല. നല്‍കുകയോ ചെയ്യുകയില്ല. പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയെ സര്‍ക്കാര്‍ വകുപ്പുകള്‍ നിശ്ചയിച്ച് കഴിഞ്ഞാല്‍ അവരുമായി കിഫ്ബി ധാരണപത്രം ഒപ്പുവെക്കും. ഇതിനാവശ്യമായ സമഗ്ര നിയമപരിഷ്കരണം നിര്‍ദേശിക്കുന്ന ഓഡിനന്‍സാണ് ഇന്ന് മന്ത്രിസഭ പരിഗണിക്കുന്നത്.

TAGS :

Next Story