Quantcast

പതിനാലുകാരന്റെ കൊലപാതകം; അന്വേഷണം ബന്ധുക്കളിലേക്കും

MediaOne Logo

Jaisy

  • Published:

    20 March 2018 9:47 PM GMT

പതിനാലുകാരന്റെ കൊലപാതകം; അന്വേഷണം ബന്ധുക്കളിലേക്കും
X

പതിനാലുകാരന്റെ കൊലപാതകം; അന്വേഷണം ബന്ധുക്കളിലേക്കും

കൊലപാതകത്തിന് കാരണം സ്വത്ത് തർക്കമാണെന്ന അമ്മ ജയ് മോളുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല

കൊല്ലത്തെ 14 വയസുകാരൻ കൊലപാതകത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും നീളുന്നു. കൊലപാതകത്തിന് കാരണം സ്വത്ത് തർക്കമാണെന്ന അമ്മ ജയ് മോളുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണം വളച്ചൊടിക്കാൻ ആണ് വസ്തുതർക്കം ഉണ്ടെന്ന കാര്യം ജയമോൾ പറയുന്നതെന്ന് മരിച്ച ജിത്തുവിന്റെ മുത്തച്ഛൻ ജോണിക്കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ജയ്മോള്‍ കുഴഞ്ഞുവീണു.

ജിത്തു ജോബി നെറ കൊലപാതകത്തിൽ രണ്ട് ദിവസത്തിനിപ്പുറവും ദുരൂഹത നീങ്ങുന്നില്ല. മകനെ ജയമോൾ ഒറ്റക്കാണ് കൊന്നതെന്ന് പോലീസ് പറയുന്നെങ്കിലും വസ്തുതർക്കം ആണ് കൊലപാതകത്തിന് കാരണമെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല . കൊല്ലപ്പെടുന്നതിനു മുമ്പ് അവസാനമായി ജിത്തു പോയത് മുത്തശ്ശിയുടെ വീട്ടിൽ ആയിരുന്നു. അവിടെനിന്ന് വന്നശേഷം പറഞ്ഞ ചില കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.. ഇക്കാര്യം എന്താണെന്നറിയാൻ മുത്തശ്ശിയെയും മറ്റു ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യും. കൊലപാതകം സംബന്ധിച്ച് മറ്റാർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്ന എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്ന് പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന പ്രതി ജയമോളെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

TAGS :

Next Story