ആത്മവിശ്വാസത്തില്‍ എന്‍ഡിഎ ക്യാമ്പ്
ആത്മവിശ്വാസത്തില്‍ എന്‍ഡിഎ ക്യാമ്പ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആവേശത്തിലാണ് ബിജെപി വമ്പന്‍ പ്രതീക്ഷകളുമായി നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങിയത്. ബിഡിജെഎസുമായുണ്ടാക്കിയ സഖ്യം ഇതുവരെ കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ കൂടി സാന്നിധ്യമറിയിക്കാനും ചിലയിടങ്ങളില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താനും തങ്ങളെ തുണച്ചിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്
ശബ്ദപ്രചാരണം പൂര്‍ത്തിയായി വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ചെറുതല്ലാത്ത മുന്നേറ്റം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ ക്യാമ്പ്. പത്ത് മണ്ഡലങ്ങളിലെങ്കിലും ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിക്കാനായെന്നും തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിക്കാനായെന്നും അവര്‍ വിലയിരുത്തുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആവേശത്തിലാണ് ബിജെപി വമ്പന്‍ പ്രതീക്ഷകളുമായി നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങിയത്. ബിഡിജെഎസുമായുണ്ടാക്കിയ സഖ്യം ഇതുവരെ കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ കൂടി സാന്നിധ്യമറിയിക്കാനും ചിലയിടങ്ങളില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താനും തങ്ങളെ തുണച്ചിട്ടുണ്ടെന്ന് ബിജെപി വിലയിരുത്തുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന നേമം, മഞ്ചേശ്വരം മണ്ഡലങ്ങള്‍ക്ക് പുറമെ ഇത്തവണ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂര്‍, കുട്ടനാട് തുടങ്ങിയ മണ്ഡലങ്ങളിലും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാകാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഇത്തവണയെങ്കിലും അക്കൌണ്ട് തുറക്കാനാകുമോയെന്ന് ഉറപ്പിക്കാനാവുന്നില്ല.
വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മതേതര-ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായാല്‍ എന്‍ഡിഎക്ക് തിരിച്ചടിയാകും. എന്‍ഡിഎയെ അകറ്റിനിര്‍ത്താന്‍ മുന്നണികള്‍ വോട്ടുമറിക്കുമെന്നും അവര്‍ കരുതുന്നു. മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തിയും ദേശീയ നേതാക്കള്‍ തമ്പടിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും ശക്തമായ പോരാട്ടം കാഴ്ചവെച്ച എന്‍ഡിഎ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സൊമാലിയ പരാമര്‍ശത്തോടെ പ്രതിരോധത്തിലായി. എങ്കിലും ഇരു മുന്നണികളും പരസ്പരം ബിജെപിയുമായി രഹസ്യസഖ്യം ആരോപിച്ചത് തന്നെ തെരഞ്ഞെടുപ്പില്‍ തങ്ങളുണ്ടാക്കിയ മുന്നേറ്റത്തിന് തെളിവായി അവര്‍ വിലയിരുത്തുന്നു.
Adjust Story Font
16