Quantcast

മെത്രാന്‍ കായലില്‍ എന്തുവില കൊടുത്തും കൃഷിയിറക്കുമെന്ന് മന്ത്രി

MediaOne Logo

admin

  • Published:

    22 March 2018 1:36 PM GMT

മെത്രാന്‍ കായലില്‍ എന്തുവില കൊടുത്തും കൃഷിയിറക്കുമെന്ന് മന്ത്രി
X

മെത്രാന്‍ കായലില്‍ എന്തുവില കൊടുത്തും കൃഷിയിറക്കുമെന്ന് മന്ത്രി

മെത്രാന്‍ കായലില്‍ കൃഷിയിറക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍.

മെത്രാന്‍ കായലില്‍ സര്‍ക്കാര്‍ എന്തുവിലകൊടുത്തും നെല്‍കൃഷിയിറക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. ആരുടെയും ഭൂമി തട്ടിയെടുത്ത് കൃഷി ചെയ്യാനല്ല സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഡാറ്റാ ബാങ്ക് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും മെത്രാന്‍ കായല്‍ സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് കൃഷിയിറക്കാന്‍‍ തയ്യാറാണെന്ന് കര്‍ഷകരും പ്രതികരിച്ചു.

എട്ട് വര്‍ഷമായി കൃഷിമുടങ്ങിക്കിടക്കുന്ന കുമരകം പഞ്ചായത്തിലെ മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ തയ്യാറായി വരുന്ന കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. കായല്‍ ഇപ്പോഴും കൃഷിയോഗ്യമാണ്. ടൂറിസം പദ്ധതി നടപ്പാക്കാന്‍ വന്ന കമ്പനികളുടെ പക്കലുള്ള ഭൂമിക്ക് പുറമെ കര്‍ഷകരു‍ടെ 28 ഏക്കര്‍ ഭൂമിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ മുന്നിട്ടിറങ്ങിയാല്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു.

പുതിയ ഡാറ്റാ ബാങ്ക് ആറ് മാസത്തിനകം പൂര്‍ത്തിയാക്കി അവ്യക്തതകള്‍ ഉണ്ടോയെന്നു സര്‍ക്കാര്‍ കണ്ടെത്തും. ആരുമായും ഏറ്റുമുട്ടി കൃഷിയിറക്കുക എന്നതല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കോടികളുടെ വാഗ്ദാനം ലഭിച്ചിട്ടും ഭൂമി വില്‍ക്കാന്‍ തയ്യാറാകാത്ത കര്‍ഷകരും ശുഭപ്രതീക്ഷയിലാണ്. ജില്ലാ കലക്ടര്‍, കൃഷി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, മെത്രാന്‍ കായലില്‍ ഭൂമിയുള്ള കര്‍ഷകര്‍‍, വിവിധ കര്‍ഷക സംഘടനകള്‍ എന്നിവരുമായും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ചര്‍ച്ച നടത്തി.

TAGS :

Next Story