അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥതലത്തില്‍ കെടുകാര്യസ്ഥതയെന്ന് ഡിജിപി ജേക്കബ് തോമസ്
അട്ടപ്പാടിയില്‍ ഉദ്യോഗസ്ഥതലത്തില്‍ കെടുകാര്യസ്ഥതയെന്ന് ഡിജിപി ജേക്കബ് തോമസ്
100രൂപയുടെ ഒരു പദ്ധതി ആദിവാസി വിഭാഗക്കാര്‍ക്ക് ലഭിക്കുമ്പോള്‍ 300 300രൂപ ഉദ്യോഗസ്ഥര്‍ അത് നടപ്പിലാക്കാന്‍ ചെലവഴിക്കുന്നു എന്നാണ് വിജിലന്‍സ് ഡിജിപിയുടെ കണ്ടെത്തലിന്റെ കാതല്‍
അട്ടപ്പാടി മേഖലകളിലെ വിവിധ പദ്ധതികളുടെ നടത്തിപ്പില്‍ ഉദ്യോഗസ്ഥ തലത്തില്‍ കെടുകാര്യസ്ഥത ഉണ്ടെന്ന് ഡിജിപി ജേക്കബ് തോമസിന്റെ വിലയിരുത്തല്‍. വിവിധ പദ്ധതികളുടെ ധനവിനിയോഗം സംബന്ധിച്ചുള്ള പരാതികളും ഡിജിപിക്ക് മുന്നില്‍ ഉയര്‍ന്നു. രണ്ട് ദിവസത്തെ അട്ടപ്പാടി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡിജിപി ജേക്കബ് തോമസ് മടങ്ങി.
100രൂപയുടെ ഒരു പദ്ധതി ആദിവാസി വിഭാഗക്കാര്‍ക്ക് ലഭിക്കുമ്പോള്‍ 300 300രൂപ ഉദ്യോഗസ്ഥര്‍ അത് നടപ്പിലാക്കാന്‍ ചെലവഴിക്കുന്നു എന്നാണ് വിജിലന്‍സ് ഡിജിപിയുടെ കണ്ടെത്തലിന്റെ കാതല്‍. പദ്ധതി ആസൂത്രണത്തിലെ പോരായ്മകളാണ് ഇത് സൂചിപ്പിക്കുന്നത്.
കോട്ടത്തറ െ്രെടബല്‍ ആശുപത്രി, ഐടിഡിപി ഓഫീസ് എന്നിവയും ഡിജിപി സന്ദര്‍ശിച്ചു. ഐടിഡിപി നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ വില്ലേജ് എക്‌സ്ന്റന്‍ഷന്‍ ഓഫീസര്‍മാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ഡിജിപിക്ക് ലഭിച്ചു. ഊരുകളിലെ ഭവന നിര്‍മാണ പദ്ധതികളിലെ പുരോഗതിയും ഡിജിപി നേരിട്ട് മനസിലാക്കി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉപയോഗിച്ച് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പോഷകാഹാരപദ്ധതികളെ കുറിച്ചും ആക്ഷേപമുയര്‍ന്നു.
പല ഊരുകളിലെയും കുടിവെള്ള പദ്ധതികള്‍ പാതി വഴിയിലാണെന്നും ധന ദുര്‍വിനിയോഗമാണ് ഇതെന്നും ഡിജിപി വിലയിരുത്തി. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ഉപയോഗിക്കുന്ന മലിനമായ കുടിവെള്ള സ്രോതസും ഡിജിപിയുടെ ശ്രദ്ധയില്‍പെട്ടു. ഇത് പരിഹരിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങളും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
Adjust Story Font
16