Quantcast

'മുല്ല' രാഷ്ട്രീയത്തിനെതിരെ മുസ്ലിം ലീഗില്‍ കാമ്പയിന്‍

MediaOne Logo

Khasida

  • Published:

    23 March 2018 2:45 PM GMT

മുല്ല രാഷ്ട്രീയത്തിനെതിരെ മുസ്ലിം ലീഗില്‍ കാമ്പയിന്‍
X

'മുല്ല' രാഷ്ട്രീയത്തിനെതിരെ മുസ്ലിം ലീഗില്‍ കാമ്പയിന്‍

സമസ്തയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുതെന്ന് ആവശ്യം

ഇ കെ വിഭാഗം സമസ്തയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുതെന്ന വാദം ലീഗില്‍ ശക്തമാകുന്നു. മുസ്ലിം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാന്‍ സമസ്ത ശ്രമിക്കുന്നുവെന്ന ആക്ഷേപം പാര്‍ട്ടിയില്‍ നിലനില്‍ക്കുമ്പോഴാണ് ഈ പ്രചാരണം സജീവമാകുന്നത്. മുല്ല രാഷ്ട്രീയമെന്ന വിമര്‍ശത്തോടെ പ്രമുഖ നേതാക്കള്‍ തന്നെ ഈ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുസ്ലിം ലീഗിലെ ചില യുവനേതാക്കള്‍ സുന്നി ആദര്‍ശങ്ങളെ അവഹേളിച്ചെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇ കെ വിഭാഗം സമസ്ത പലതവണ രംഗത്തുവന്നത് പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ഐഎസുമായി ബന്ധപ്പെട്ട സമസ്തയുടെ കാംപയിനുകള്‍ ലീഗിനെ പിന്തുണക്കുന്ന ഒരുവിഭാത്തിന് പ്രതികൂലമായതും തലവേദനയുണ്ടാക്കി. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ ഒരു കൂട്ടം നേതാക്കള്‍ നേരത്തേ തന്നെ സമസ്തയുമായി പോരിലാണ്. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം സമസ്തയുടെ ഇടപെടലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത്.

മുസ്ലിം ലീഗിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്ന സമസ്ത ഇപ്പോള്‍ പലവിഷയങ്ങളിലും സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്.
അധികാരത്തിലുള്ള ഇടതുസര്‍ക്കാരുമായി സമസ്ത ബന്ധം സ്ഥാപിച്ചതില്‍ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സമസ്തയെ ലക്ഷ്യമിട്ട് മുല്ലവിരുദ്ധ നിലപാട് എന്ന പേരില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രചാരണം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

TAGS :

Next Story