ഗതാഗതം തടഞ്ഞ് എസ്എഫ്ഐയുടെ ഓണാഘോഷം; ആയിരം വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ഗതാഗതം തടഞ്ഞ് എസ്എഫ്ഐയുടെ ഓണാഘോഷം; ആയിരം വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
എസ്എഫ്ഐ പതാകയേന്തിയ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഗതാഗതം തടഞ്ഞ് നടുറോഡില്‍ ഓണാഘോഷം നടത്തി.
എസ്എഫ്ഐ പതാകയേന്തിയ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് ഗതാഗതം തടഞ്ഞ് നടുറോഡില്‍ ഓണാഘോഷം നടത്തി. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളാണ് ബാന്‍ഡ് മേളത്തിനൊത്ത് ചുവട് വെച്ച് എംജി റോഡ് നിശ്ചലമാക്കിയത്. കണ്ടാലറിയാവുന്ന ആയിരം വിദ്യാര്‍ഥികള്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു.
ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഓണോഘോഷം നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ഓണാഘോഷം നടത്തിയത്. രാവിലെ 11 മണിക്ക് തുടങ്ങിയ ഘോഷയാത്ര ഒരു മണിക്കൂര്‍ നഗരം ചുറ്റി യൂണിവേഴ്സിറ്റി കോളജില്‍ എത്തുന്നത് വരെ എംജി റോഡിലെ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ആഘോഷങ്ങള്‍. വാദ്യമേളങ്ങള്‍ക്കൊപ്പം ഡാന്‍സും, അഭ്യാസപ്രകടനങ്ങളും റോഡില്‍ തന്നെ അരങ്ങേറി. മറ്റ് വാഹനങ്ങള്‍ക്കൊപ്പം ആംബുലന്‍സും ഗതാഗതകുരുക്കില്‍ കുടുങ്ങിയതായി ആക്ഷേപം ഉണ്ട്. ഗതാഗതം സ്തംഭിപ്പിച്ചതിന് കണ്ടാലറിയാവുന്ന ആയിരം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Adjust Story Font
16