കർഷകരെ സഹായിക്കേണ്ട ചുമതല നിർവഹിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- Published:
23 March 2018 5:06 AM GMT
കർഷകരെ സഹായിക്കേണ്ട ചുമതല നിർവഹിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
കൂടുതല്‍ ഇടങ്ങളില്‍ കൃഷി വ്യാപിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
കർഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങൾ ചുമതല നിർവഹിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍. വട്ടവടയിലെ കര്‍ഷകരെ തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് മോചിപ്പിക്കാനായി തുടങ്ങിയ ഗ്രാമീണ്‍ ബാങ്കിന്‍റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വട്ടവട കാന്തല്ലൂർമേഖലയിലെ കർഷകർക്ക് കൃഷി ഇറക്കുന്നതിന് ഇനി മുതൽ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരില്ല. കൃഷിക്ക് സഹായം നൽകാൻ കേരള സർക്കാരിന് ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള കേരള ഗ്രാമീൺബാങ്ക് 3 ലക്ഷം രൂപ വരെ വായ്പ നൽകും. ഇതിന് നാലു ശതമാനമാണ് പലിശ ഈടാക്കുന്നത്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് പലിശ തുക സർക്കാർ സബ്‌സിഡി ആയി നൽകും. കർഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങൾ ആ ചുമതല നിർവഹിക്കുന്നില്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഹരിത കാർഡിന്‍റെയും വട്ടവട ഗ്രാമീൺ ബാങ്ക് എ.ടി എമ്മിന്‍റയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്തി പറഞ്ഞു.
വട്ടവടമേഖലയിലെ കൃഷിക്ക് ജലലഭ്യത ഉറപ്പാക്കാൻ അഞ്ച് തടയിണകൾ പൂർത്തിയാക്കും. ഇതിന്‍റെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. വട്ടവടയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ക്യഷി വ്യാപിപ്പിക്കുവാനും കൂടുതല്‍ പച്ചക്കറി സംഭരിക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Adjust Story Font
16