Quantcast

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു

MediaOne Logo

Subin

  • Published:

    23 March 2018 9:44 PM GMT

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു
X

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു

എല്‍ഡിഎഫിലേക്ക് അടുക്കാനുള്ള നീക്കങ്ങള്‍ക്ക് സജീവമാകുമ്പോള്‍ വിലങ്ങുതടിയാകാതിരിക്കാനാണ് അഗസ്തിയെ ജില്ല പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന.

കേരള കോണ്‍ഗ്രസിന്‍റെ കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഇ ജെ അഗസ്തിയെ മാറ്റിയത് കേരള കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാക്കാന്‍ കാരണമായേക്കുമെന്ന് സൂചന. സ്റ്റിയറിംഗ് കമ്മിറ്റിയില്‍ അഗസ്തിയെ പിന്തുണച്ച് പിജെ ജോസഫും സിഎഫ് തോമസും അടക്കമുളളവര്‍ എത്തിയത് ഇതിന്‍റെ സൂചനയാണ് നല്‍കുന്നത്. എല്‍ഡിഎഫിന്‍റെ ഭാഗമാകാന്‍ മാണി തീരുമാനിച്ചാല്‍ അത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യും.

മാണി കൈപ്പിടിച്ച് ഉയര്‍ത്തിക്കൊണ്ട് വന്നയാളാണ് ഇജെ അഗസ്തി. എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണ തേടിയത് അഗസ്തിയെ ചൊടിപ്പിച്ചിരുന്നു. ഇത് രാജിവരെ എത്തി. പിന്നീട് അനുനയിപ്പിച്ചാണ് അഗസ്തിയെ തിരികെ കൊണ്ടുവന്നത്. എല്‍ഡിഎഫിലേക്ക് അടുക്കാനുള്ള നീക്കങ്ങള്‍ക്ക് സജീവമാകുമ്പോള്‍ വിലങ്ങുതടിയാകാതിരിക്കാനാണ് അഗസ്തിയെ ജില്ല പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന. മിക്ക ജില്ലകളിലും സമാനമായ രീതിയില്‍ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

പിജെ ജോസഫ്, സിഎഫ് തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ ഇന്നലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ അഗസ്തിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം മുന്നണി പ്രവേശന കാര്യത്തിലും അഗസ്തിയുടെ നിലപാട് തന്നെയാണ് ഉളളത്. അങ്ങനെയായാല്‍ മഹാസമ്മേളനത്തിന് മുന്‍പ് ചില പൊട്ടിതെറികള്‍ മറനീക്കി പുറത്ത് വന്നേക്കാം. നിലവില്‍ പാര്‍ട്ടിയെ ഒന്നിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കെഎം മാണി കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍കുകയാണെന്ന നിലപാട് ആവര്‍ത്തിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ പ്രശ്നങ്ങള്‍ വഷളാകും.

TAGS :

Next Story