Quantcast

അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാന്‍ എം കെ ദാമോദരനെ കണ്ടാല്‍ മതിയെന്ന അവസ്ഥയാണെന്ന് വി എം സുധീരന്‍

MediaOne Logo

Subin

  • Published:

    23 March 2018 6:08 PM GMT

അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാന്‍ എം കെ ദാമോദരനെ കണ്ടാല്‍ മതിയെന്ന അവസ്ഥയാണെന്ന് വി എം സുധീരന്‍
X

അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാന്‍ എം കെ ദാമോദരനെ കണ്ടാല്‍ മതിയെന്ന അവസ്ഥയാണെന്ന് വി എം സുധീരന്‍

മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് സ്ഥാനത്തിരുന്ന് അഴിമതിക്കാര്‍ക്കു വേണ്ടി ഹാജരാകുന്ന എം കെ ദാമോദരന്‍റെ നടപടി അംഗീകരിക്കാനാവില്ല...

അഴിമതിക്കാര്‍ക്കും നിയമലംഘകര്‍ക്കും രക്ഷപ്പെടാന്‍ എം കെ ദാമോദരനെ കണ്ടാല്‍ മതിയെന്ന അവസ്ഥയാണെന്ന് കെ പി സി സി പ്രസിഡന്‍റ് വി എം സുധീരന്‍. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനു വേണ്ടി ദാമോദരന്‍ ഹാജരായതു സംബന്ധിച്ചുളള ചോദ്യത്തോടാണ് സുധീരന്‍റെ പ്രതികരണം. നിയമോപദേശക സ്ഥാനത്തു നിന്നും എം കെ ദാമോദരനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് സ്ഥാനത്തിരുന്ന് അഴിമതിക്കാര്‍ക്കു വേണ്ടി ഹാജരാകുന്ന എം കെ ദാമോദരന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ പ്രതികരിച്ചു. എംകെ ദാമോദരനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണെന്നും അഴിമതിക്കാര്‍ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനു വേണ്ടി ദാമോദരന്‍ ഹാജരായതു സംബന്ധിച്ചുളള ചോദ്യത്തോടാണ് സുധീരന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഡിജിപി സ്ഥാനത്തു തുടരാന്‍ മല്ലേലില്‍ ശ്രീധരനു യോഗ്യതയില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. അണികളെ വഞ്ചിച്ച വെളളാപ്പളളി നടേശന്‍ താന്‍ വഹിക്കുന്ന പദവി നേരത്തേ ഒഴിയേണ്ടതായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

TAGS :

Next Story