Quantcast

മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ ഹയര്‍സെക്കന്‍ഡറി പഠനം മുടങ്ങി

MediaOne Logo

Jaisy

  • Published:

    24 March 2018 10:09 PM GMT

മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ ഹയര്‍സെക്കന്‍ഡറി പഠനം മുടങ്ങി
X

മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ ഹയര്‍സെക്കന്‍ഡറി പഠനം മുടങ്ങി

സ്കോള്‍ കേരളയുടെ പ്രവേശ നടപടികള്‍ അവസാനിപ്പിച്ചതോടെയാണ് ഇത്

മലബാര്‍ മേഖലയിലെ നിരവധി വിദ്യാര്‍ഥികളുടെ ഹയര്‍സെക്കന്‍ഡറി പഠനം മുടങ്ങി. സ്കോള്‍ കേരളയുടെ പ്രവേശ നടപടികള്‍ അവസാനിപ്പിച്ചതോടെയാണ് ഇത്. ഇന്നലെ ആയിരുന്നു രജിസ്ട്രേഷനുള്ള അവസാന ദിനം. തിരുവനന്തപുരത്ത് പോയി രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ പഠനമാണ് മുടങ്ങിയത്.

പാലക്കാട് മുതല്‍ കാസര്‍കോട് വരെയുഉള്ള ജില്ലകളില്‍ സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ ആവശ്യത്തിന് സീറ്റില്ല. ഇതുകൊണ്ടുത്തന്നെ പതിനായിരക്കണക്കിനു കുട്ടികള്‍ പ്രൈവറ്റായാണ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം നേടുന്നത്. ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി അപേക്ഷക്കുളള തിയതിയും സ്കോള്‍ കേരളയുടെ തിയതിയും ഒന്നായതാണ് വിദ്യാര്‍ഥികളെ വലച്ചത്. ഈ കാലാവധി ആഗസ്തില്‍ അവസാനിച്ചിരുന്നു. ഇന്നലെ വരെയായിരുന്നു സൂപ്പര്‍ ഫൈനോട് കൂടി പ്രവേശനം നേടാനുള്ള അവസരം. തിരുവനന്തപുരത്ത് മാത്രമേ രജിസ്ട്രേഷന്‍ നടത്താനാകൂ എന്ന നിബന്ധനയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടാന്‍ കാരണം.

മലപ്പുറത്തുണ്ടായിരുന്ന സ്കോള്‍ കേരള മേഖല കേന്ദ്രം അടച്ചു പൂട്ടിയതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്. ജില്ലാകേന്ദ്രങ്ങളില്‍ രജിസ്ട്രേഷനുള്ള അവസരമൊരുക്കണമെന്നും അപേക്ഷിക്കാനുള്ള തിയതി നീട്ടണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഇടപ്പെടലുണ്ടായില്ലെങ്കില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങും.

TAGS :

Next Story