Quantcast

നോട്ട് നിരോധത്തിനെതിരെ ആദ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് കേരളം

MediaOne Logo

Sithara

  • Published:

    24 March 2018 12:49 AM GMT

നോട്ട് നിരോധത്തിനെതിരെ ആദ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് കേരളം
X

നോട്ട് നിരോധത്തിനെതിരെ ആദ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് കേരളം

കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടിക്കെതിരെ രാജ്യത്തിന് തന്നെ മാതൃകയായ പ്രതിഷേധക്കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമാവുകയായിരുന്നു കേരളം

നോട്ട് നിരോധത്തില്‍ രാജ്യമെങ്ങും അന്ധാളിച്ച് നില്‍ക്കെ ആദ്യം പ്രതിഷേധത്തിന്റെ സ്വരം ഉയര്‍ന്നത് കേരളത്തില്‍ നിന്നായിരുന്നു. നോട്ട് നിരോധത്തെ ആദ്യം സ്വാഗതം ചെയ്തവര്‍ പോലും പിന്നീട് കേരളത്തിന്റെ വഴിയേ വന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനങ്ങളുടെ ദുരിതം ഒരല്‍പമെങ്കിലും കുറക്കാനും സഹായകമായി.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ ആദ്യമുണ്ടായത് അമ്പരപ്പ്. എന്തെങ്കിലും കാണാതെ ഇങ്ങനെയൊരു നടപടിക്ക് മുതിരില്ലെന്ന് കരുതിയവര്‍പോലും പിന്നീട് മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. ട്രഷറികളിലും ബാങ്കുകളിലും എടിഎമ്മുകളിലും ക്യൂ നിന്ന് തളര്‍ന്നവര്‍ പൊട്ടിത്തെറിച്ചു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായ രാത്രി തന്നെ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനം വിളിച്ച് ആഞ്ഞടിച്ചു. പിന്നീടങ്ങോട്ട് കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടിക്കെതിരെ രാജ്യത്തിന് തന്നെ മാതൃകയായ പ്രതിഷേധക്കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമാവുകയായിരുന്നു കേരളം. സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ നോട്ട് മാറി നല്‍കാനുള്ള അധികാരം കവര്‍ന്നപ്പോള്‍ കക്ഷി ഭേദമന്യെ പ്രതിഷേധമുയര്‍ന്നു. റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ധര്‍ണ ദേശീയ ശ്രദ്ധനേടി. ജനങ്ങളുടെ ദുരിതം അകറ്റാന്‍ ധനവകുപ്പ് വലിയ പരിശ്രമം തന്നെ നടത്തി.

രാജ്യസ്നേഹത്തിന്റെ പേരില്‍ എല്ലാം സഹിക്കാന്‍ തയ്യാറായ ന്യൂനപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍ കേരളം ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയ സന്ദര്‍ഭം കൂടിയായിരുന്നു നോട്ട് നിരോധം.

TAGS :

Next Story