കിണറ്റിലെ തവളയാകരുത്; നികേഷിന് ഷാജിയുടെ മറുപടി
കിണറ്റിലെ തവളയാകരുത്; നികേഷിന് ഷാജിയുടെ മറുപടി
അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ളപ്രശ്നം കിണറ്റില്‍ ഇറങ്ങി ചൂണ്ടിക്കാട്ടിയ എം വി നികേഷ് കുമാറിന് അതേ കിണറിന് മുന്‍പില്‍ നിന്ന് മറുപടിയുമായി കെ എം ഷാജി രംഗത്ത്.
അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ളപ്രശ്നം കിണറ്റില്‍ ഇറങ്ങി ചൂണ്ടിക്കാട്ടിയ എം വി നികേഷ് കുമാറിന് മറുപടിയുമായി കെ എം ഷാജി രംഗത്ത്. നികേഷ് കുമാര്‍ ഇറങ്ങിയ അതേ കിണറിന് മുന്‍പില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയിലാണ് ഷാജി നികേഷിന് മറുപടി നല്‍കിയത്.
നികേഷ് ഇറങ്ങിയ അതേ കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുത്ത് ആ വെള്ളത്തിന് ഉപ്പുരസം ഇല്ല, ചെറിയ കലക്ക് മാത്രമേയുള്ളൂ എന്നാണ് ഷാജിയുടെ അവകാശവാദം. ഈ പ്രദേശത്ത് സിപിഎമ്മിന്റെ ഒരു ഫാക്ടറിയുണ്ടെന്നും അവിടെ നിന്നുള്ള മാലിന്യമാണ് വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമെന്നും ഷാജി ആരോപിച്ചു.
ഉപ്പുവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്യ സംവാദം ആവാമെന്നും ഷാജി വെല്ലുവിളിച്ചു. കാമറയുടെ പിറകില്‍ നിന്ന് ആളുകളെ വിഡ്ഢികളാക്കുന്നതല്ല രാഷ്ട്രീയം, അത് നേര്‍ക്കുനേരെയുള്ള കളിയാണ്. കിണറ്റിലെ തവള ആവാതിരിക്കുക എന്ന് നികേഷിനെ ഉപദേശിച്ചാണ് കെ എം ഷാജിയുടെ മറുപടി അവസാനിക്കുന്നത്.
ഞാൻ ആ കിണറിന്റെ കരയിലുമെത്തി അതിനാണല്ലോ അഴീക്കോട്ടെ ജനങ്ങൾ എന്നെ തിരഞ്ഞെടുത്തയച്ചത്. നല്ല ഒരു ഗ്ലാസ് വെള്ളവും കുടിച്ച്,വീട്ടുകാർക്ക് പറയാനുള്ളതും കേട്ട് അവിടുന്ന് മടങ്ങി ..
Posted by KM Shaji on Sunday, May 8, 2016
Adjust Story Font
16