മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം
എം എം മണി നേരിട്ടെത്തി മാപ്പ് പറയാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍
എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശമടങ്ങിയ പ്രസംഗത്തിനെതിരെ ഇടുക്കിയില്‍ വ്യാപക പ്രതിഷേധം. പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിലും കോണ്‍ഗ്രസ്, എന്‍ഡിഎ കക്ഷികളുടെ നേതൃത്വത്തിലും പ്രതിഷേധം തുടരുന്നു. എം എം മണി നേരിട്ടെത്തി മാപ്പ് പറയാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇന്നുച്ചയോടെ വിവാദ പരാമര്‍ശങ്ങളടങ്ങിയ പ്രസംഗത്തിന്‍റെ വാര്‍ത്ത പുറത്ത് വന്നതോടെ ആദ്യം പ്രതിഷേധവുമായി എത്തിയത് ഗോമതിയുടെയും രാജേശ്വരിയുടെയും നേതൃത്വത്തിലുള്ള പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായിരുന്നു. പ്രകടനമായി എത്തിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എംഎം മണി മൂന്നാറിലെത്തി തങ്ങളോട് മാപ്പ് പറയും വരെ സമരംതുടരാനാണ് സംഘടനയുടെ തീരുമാനം .
ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തി എം എം മണിയുടെ കോലം കത്തിച്ചു.
Adjust Story Font
16