Quantcast

ഹയര്‍ സെക്കന്‍ഡറി: 80.94 ശതമാനം വിജയം

MediaOne Logo

admin

  • Published:

    30 March 2018 8:02 PM GMT

ഹയര്‍ സെക്കന്‍ഡറി: 80.94 ശതമാനം വിജയം
X

ഹയര്‍ സെക്കന്‍ഡറി: 80.94 ശതമാനം വിജയം

ഈ വര്‍ഷം 4,60,743 വിദ്യാര്‍ഥികളാണ് പ്ലസ്‍ടു പരീക്ഷ എഴുതിയത്.

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷഫലങ്ങളാണ് പ്രഖ്യാപിച്ചത്. 80.94 ശതമാനമാണ് വിജയം. 9,870 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 6,905 പെണ്‍കുട്ടികള്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 72 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദാണ് ഫലം പ്രഖ്യാപിച്ചത്.

ഈ വര്‍ഷം 4,60,743 വിദ്യാര്‍ഥികളാണ് പ്ലസ്‍ടു പരീക്ഷ എഴുതിയത്. ഇതില്‍ 3,61,683 പേര്‍ റെഗുലര്‍ വിദ്യാര്‍ഥികളാണ്. 28,750 കുട്ടികളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. 63 കേന്ദ്രങ്ങളിലായിട്ടായിരുന്നു മൂല്യനിര്‍ണയം. കഴിഞ്ഞ വര്‍ഷം 83.5 ആയിരുന്നു വിജയ ശതമാനം. 82നും 83 ശതമാനത്തിനും ഇടയിലാകും ഇത്തവണത്തെ വിജയശതമാനമെന്നാണ് സൂചന.

ഫലം കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. മോഡറേഷനില്‍ നേരിയ വര്‍ധന വരുത്താന്‍ പരീക്ഷാ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പത്ത് മാര്‍ക്കായിരുന്നു മോഡറേഷന്‍. വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് മോഡറേഷന്‍ ഇല്ല. നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് പ്ലസ്ടുവിന് തുല്യമായ മോഡറേഷനുണ്ടാകും.

TAGS :

Next Story