Quantcast

വടക്കാഞ്ചേരി ബലാത്സംഗ കേസ്: പരാതിക്കാരിയുടെ മൊഴി ചോര്‍ത്തിയെന്ന് പരാതി

MediaOne Logo

Sithara

  • Published:

    1 April 2018 4:26 PM GMT

വടക്കാഞ്ചേരി ബലാത്സംഗ കേസ്:  പരാതിക്കാരിയുടെ മൊഴി ചോര്‍ത്തിയെന്ന് പരാതി
X

വടക്കാഞ്ചേരി ബലാത്സംഗ കേസ്: പരാതിക്കാരിയുടെ മൊഴി ചോര്‍ത്തിയെന്ന് പരാതി

പരാതിക്കാരിയുടെ മൊഴി എടുത്ത ഉടനെ തന്നെ സിപിഎം അനുകൂലിയായ പൊലീസ് അസോസിയേഷന്‍ നേതാവിന് മൊഴിയുടെ വിശദാംശങ്ങള്‍ ലഭിച്ചതായി പരാതിയില്‍ പറയുന്നു

ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ മൊഴി സിപിഎം അനുകൂല ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയെന്ന് ഡിജിപിക്ക് അനില്‍ അക്കര എംഎല്‍എയുടെ പരാതി. മൊഴിയെടുത്ത ഉടന്‍ സിപിഎം അനുകൂല പൊലീസ് അസോസിയേഷന്‍ നേതാവിന് വിവരങ്ങള്‍ ലഭിച്ചുവെന്നും പരാതിയില്‍‌ പറയുന്നു. പരാതിക്കാരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ പേരമംഗലം സിഐയെ സസ്പെന്‍ഡ് ചെയ്തു.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ഉടന്‍ തന്നെ പൊലീസ് അസോസിയേഷന്‍ ജനറല്‍‌ സെക്രട്ടറി സി ആര്‍ ബിജുവിന് അത് ലഭിച്ചുവെന്നാണ് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര എംഎല്‍എ ഡിജിപിക്ക് നല്‍കിയ പരാതി. മൂന്ന് വനിതാ പോലീസുദ്യോഗസ്ഥര്‍ മാത്രമാണ് മൊഴിയെടുക്കാന്‍ ഉണ്ടായിരുന്നത്. ഇതിലുണ്ടായിരുന്ന സിഐയുടെ ശരീരഭാഷ സംശായാസ്പദമാണ്. അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരുടെയും കോള്‍ ലിസ്റ്റ് പരിശോധിക്കണം. ആരോപണവിധേയനായ സിഐയുടെ പരിധിയിലുള്ള പൊലീസ് ഓഫീസറെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സിഐയെ സഹായിക്കാനാണെന്നും അനില്‍ അക്കര പറയുന്നു.

പൊലീസ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് തയ്യാറാക്കിയ ലിസ്റ്റിലുള്ളവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടെന്നും ഇവരെ മാറ്റണം എന്നും ഡിജിപിക്ക് നല്‍‌കിയ പരാതിയില്‍ പറയുന്നുണ്ട്. പരാതികളില്‍ യുവതിയും ഭര്‍ത്താവും ഉറച്ച് നില്‍ക്കുകയാണെന്നാണ് സൂചന.

TAGS :

Next Story