Quantcast

ഫണ്ട് ചെലവഴിക്കുന്നില്ല; സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റി നിര്‍ജീവം

MediaOne Logo
ഫണ്ട് ചെലവഴിക്കുന്നില്ല; സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റി നിര്‍ജീവം
X

ഫണ്ട് ചെലവഴിക്കുന്നില്ല; സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റി നിര്‍ജീവം

മൂന്ന് കോടിയോളം ചെലവഴിക്കാനാവാത്തതിനാല്‍ സര്‍ക്കാരിന് അതോറിറ്റി തിരിച്ച് നല്‍കി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകരണ ലക്ഷ്യം നിറവേറ്റുന്നില്ല. പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ഫണ്ടില്‍ മൂന്ന് കോടിയോളം ചെലവഴിക്കാനാവാത്തതിനാല്‍ അതോറിറ്റി സര്‍ക്കാരിന് തിരിച്ച് നല്‍കി. എല്ലാ ദുരന്ത നിവാരണ സമിതികളുടെയും നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കണമെന്നതും അതോറിറ്റിക്ക് പാലിക്കാനാവുന്നില്ല.

ദുരന്ത നിവാരണ അതോറിറ്റിയുടെ വിവിധ കാലയളവിലുള്ള പ്രവര്‍ത്തനം സംബന്ധിച്ച വിവരാവകാശ രേഖകള്‍ ഞങ്ങള്‍ ശേഖരിച്ചു. കൌതുകകരമായ വിവരങ്ങളാണ് രേഖകളിലുള്ളത്. ചെലവഴിക്കാന്‍ കഴിയാത്തതിനാല്‍ അതോറിറ്റി സര്‍ക്കാരിന് തിരിച്ച് നല്‍കിയ തുക മാത്രം 3 കോടിയോളം വരും.

സംസ്ഥാനത്ത് നടന്ന ദുരന്തങ്ങളുടെ വിവരങ്ങള്‍ അതോറിറ്റി ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല. വരള്‍ച്ച, ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങി സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച് അതോറിറ്റിക്ക് യാതൊരറിവും ഇല്ല. ജില്ലാ അതോറിറ്റികളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും യാതൊരറിവുമില്ല.

ദുരന്ത നിവാരണ നയത്തില്‍ സ്ത്രീ ശാക്തീകരണം ഉള്‍പെടുത്തണമെന്ന് അതോറിറ്റി അംഗം ആവശ്യപ്പെട്ടതായുള്ള യോഗ മിനിറ്റ്സിന്റെ പകര്‍പ്പ് മാത്രം മതി പരിഗണനാ വിഷയം സംബന്ധിച്ച അതോറിറ്റി അംഗങ്ങളുടെ ധാരണ മനസിലാക്കാന്‍.

TAGS :

Next Story