ഭരണം മാറിയത് പൊലീസ് അറിഞ്ഞില്ല; സിപിഎം യോഗത്തില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശം
- Published:
3 April 2018 12:45 AM GMT
ഭരണം മാറിയത് പൊലീസ് അറിഞ്ഞില്ല; സിപിഎം യോഗത്തില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശം
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശം
സംസ്ഥാന സര്‍ക്കാരിനും പൊലീസിനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശം. ഭരണം മാറിയ കാര്യം അറിയാതെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പല മന്ത്രിമാരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്നും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശം ഉയര്‍ന്നു.
ഇടതുസര്‍ക്കാരിന്‍റെ പത്ത് മാസത്തെ പ്രവര്‍ത്തനം സംബന്ധിച്ച സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച രേഖയിന്മേലുള്ള ചര്‍ച്ചക്കിടെയാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വലിയ പ്രതീക്ഷകളുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിന് അതിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. പല വകുപ്പകളുടേയും പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തുന്നില്ല. പല മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. മന്ത്രിമാര്‍ പലരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും ചില അംഗങ്ങള്‍ വിമര്‍ശം ഉന്നയിച്ചു.
പൊലീസിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ തന്നെയാണ് യോഗത്തില്‍ ഉയര്‍ന്ന് വന്നത്. സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ ആരോപങ്ങള്‍ ഏറ്റുവാങ്ങുന്നത് പൊലീസാണ്. ഇത് സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം മാറിയ കാര്യം അറിയാത്തത് പോലെയാണ് പൊലീസിന്‍റെ പ്രവര്‍ത്തനമെന്നും വിമര്‍ശം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അഭിപ്രായമുണ്ടായി. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് തന്നെ മറുപടി നല്‍കും.
നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിലും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്ന് വരാനാണ് സാധ്യത. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് സര്‍ക്കാരിനെതിരെ സിപിഎമ്മില്‍ ഇത്രയും കടുത്തഭാഷയില്‍ വിമര്‍ശം ഉയര്‍ന്ന് വരുന്നത്.
Adjust Story Font
16