Quantcast

കോഴിക്കോട് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്ക് നേരെ അക്രമമെന്ന് പരാതി

MediaOne Logo

Sithara

  • Published:

    3 April 2018 6:20 PM GMT

മറ്റ് ടാക്സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്സികള്‍ തടയുകയും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.

കോഴിക്കോട് നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്ക് നേരെയുള്ള അക്രമം കൂടുന്നതായി പരാതി. മറ്റ് ടാക്സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്സികളെ വഴിയില്‍ തടയുന്നതായാണ് പരാതി.

ഓല കമ്പനിയുടെ കീഴില്‍ 50 ടാക്സികളാണ് കോഴിക്കോട് സര്‍വ്വീസ് നടത്തുന്നത്. മറ്റ് ടാക്സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്സികള്‍ തടയുകയും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. മറ്റ് ടാക്സികളെ അപേക്ഷിച്ച് ഓണ്‍ലൈയിന്‍ ടാക്സിക്ക് നിരക്ക് കുറവാണ്. ഇത് മറ്റ് ടാക്സികാരെ ബാധിക്കുന്നുണ്ട്.

നിലവില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് നടത്തുന്നതിന് ഹൈകോടതി അനുമതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്നാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം.

TAGS :

Next Story