Quantcast

സൌകര്യങ്ങളില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജ്

MediaOne Logo

admin

  • Published:

    3 April 2018 3:29 AM GMT

സൌകര്യങ്ങളില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജ്
X

സൌകര്യങ്ങളില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജ്

രോഗികളെ കിടത്തി ചികില്‍സിച്ചിരുന്നിടത്ത് ക്ലാസ്മുറികളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും ഓഫീസുകളുമായി മാറി

മഞ്ചേരി ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് ലഭിച്ചിരുന്ന ചികില്‍സയും സൌകര്യങ്ങളും നഷ്ടമായി. നേരത്തെ രോഗികളെ കിടത്തി ചികില്‍സിച്ചിരുന്നിടത്ത് ക്ലാസ്മുറികളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും ഓഫീസുകളുമായി മാറി.

മഞ്ചേരി ജനറല്‍ ആശുപത്രിയും,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ചേര്‍ത്താണ് മഞ്ചേരി മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. മെഡിക്കല്‍ കോളേജിന്റെ സൌകര്യങ്ങള്‍ക്കായി ആശുപത്രിയുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി. മെഡിക്കല്‍ കോളേജ് വന്നതോടെ രോഗികളെ കിടത്തി ചികില്‍സിച്ചിരുന്ന മുറികള്‍ ക്ലാസ് മുറികളും ഹോസ്റ്റല്‍ മുറികളുമായി. സൌകര്യങ്ങള്‍ കുറഞ്ഞെങ്കിലും സൌജന്യമായി നല്‍കിയിരുന്ന പല സേവനങ്ങള്‍ക്കും ഫീസ് ഈടാക്കി തുടങ്ങി. രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ പോലുംഇല്ലാത്ത മെഡിക്കല്‍ കോളേജാണ് മഞ്ചേരിയിലേതെന്ന് ഡോക്ടര്‍മാര്‍മാര്‍ പറയുന്നു. പുതിയ ജനറല്‍ ആശുപത്രി നിര്‍മ്മിച്ചാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. കഴിഞ്ഞ ബജറ്റില്‍ മഞ്ചേരി ജനറല്‍ ആശുപത്രിക്ക് 10കോടി രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ജനറല്‍ ആശുപത്രിക്ക് പണം നീക്കിവെച്ചിട്ടില്ല.

TAGS :

Next Story