ആലപ്പുഴയിൽ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു
ആലപ്പുഴയിൽ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു
കാല വർഷം ആരംഭിച്ചപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ പകർച്ച വ്യാധികളുടെ എണ്ണം ഇരട്ടിയായിരുന്നു. അതിനാൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമായപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു
മഴ ശക്തമല്ലെങ്കിലും ആലപ്പുഴയിൽ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ജില്ലയിലെ ആശുപത്രികളിലെത്തുന്ന പനി ബാധിച്ചെത്തുന്നവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കാല വർഷം ആരംഭിച്ചപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ പകർച്ച വ്യാധികളുടെ എണ്ണം ഇരട്ടിയായിരുന്നു. അതിനാൽ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമായപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇപ്പോൾ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 400 കടന്നു. കഞ്ഞിക്കുഴി, മുഹമ്മ, ആലപ്പുഴ, ആറാട്ടുപുഴ മേഖലകളിലാണ് ഡങ്കിപ്പനിയുടെ എണ്ണം വർധിച്ചത്. ഇതോടെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ജില്ലയിലെ ചില സ്ഥലങ്ങളിൽ ഷിഗല്ല വയറിളക്കവും, എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് ഒരാർ മരിച്ചു. ഇതോടെ ഒരു മാസത്തിനിടെ ജില്ലയിലെ എലിപ്പനി മരണം മൂന്നായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കമുള്ള ആശുപത്രികളിൽ ദിവസും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ആയിരത്തോളമാണ്. പകർച്ച വ്യാധികളുടെ എണ്ണം വർധിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.
Adjust Story Font
16