സിപിഎം ഭീഷണി; സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി പരിസ്ഥിതി പ്രവര്‍ത്തകനും കുടുംബവും സമരത്തില്‍
സ്വന്തം നാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലന്ന് ആരോപിച്ച് പരിസ്ഥിതിപ്രവര്‍ത്തകനും കുടുംബവും സമരത്തില്‍.
സ്വന്തം നാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലന്ന് ആരോപിച്ച് പരിസ്ഥിതിപ്രവര്‍ത്തകനും കുടുംബവും സമരത്തില്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‍കരന്‍ വെളളൂരും കുടുംബവുമാണ് കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തുന്നത്.
പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുന്നു എന്ന കാരണത്താല്‍ സിപിഎം പ്രദേശിക നേതൃത്വം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്നും വീടിനു നേരെ അക്രമം നടത്തുന്നുവെന്നും ആരോപിച്ചാണ് കലക്ട്രേറ്റിനു മുന്നില്‍ ഭാസ്‍കരന്‍ വെളളൂരും കുടുംബവും ഇന്ന് ഉപവാസ സമരത്തിനെത്തിയത്. ഭാര്യ മിനിക്കും മക്കളായ ഋഷികേശ്, അഭിജിത്ത് എന്നിവര്‍ക്കും ഒപ്പമാണ് ഭാസ്ക്കരന്‍ വെളളൂര്‍ കലക്ട്രേറ്റിനു മുന്നില്‍ സമരം നടത്തുന്നത്. കഴിഞ്ഞ 11ന് ഭാസ്ക്കരന്‍ വെളളൂരിന്റെ സഹോദരന്‍ മണികണ്ഠന്റെു വീടിനു നേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നതായും ഇദ്ദേഹം പറയുന്നു.
പല തവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും, ഊമക്കത്തുകളിലൂടെയും ഫോണിലൂടെയും ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ് സമരമെന്നും ഇദ്ദേഹം പറഞ്ഞു. സമരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സിആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പിആര്‍ നാഥ് തുടങ്ങി നിരവധി പേര്‍ ഭാസ്ക്കരന്‍ വെളളൂരിന്റെ സമരത്തിന് പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്ന് സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടിഐ മധുസൂധനന്‍ പറഞ്ഞു.
Adjust Story Font
16