Quantcast

ഇടതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞു; സര്‍ക്കാരിന് തിരിച്ചടി

MediaOne Logo

Sithara

  • Published:

    5 April 2018 8:15 AM GMT

ഇടതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്  വോട്ട് കുറഞ്ഞു; സര്‍ക്കാരിന് തിരിച്ചടി
X

ഇടതിന് നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞു; സര്‍ക്കാരിന് തിരിച്ചടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 29492 വോട്ടുകളുടെ കുറവാണ് ഇടത് മുന്നണിക്കുണ്ടായത്

മലപ്പുറം തെരഞ്ഞെടുപ്പ് ഫലം ഭരണമുന്നണിക്ക് കനത്ത തിരിച്ചടിയായി. ഭരണത്തിന്‍റെ വിലയിരുത്തലാവും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ വിശേഷിപ്പിച്ച തെരഞ്ഞെടുപ്പിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 29492 വോട്ടുകളുടെ കുറവാണ് ഇടത് മുന്നണിക്കുണ്ടായത്. അനുകൂല സാഹചര്യത്തിലും ഇ അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്നത് ലീഗിനും ക്ഷീണമായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്നവരിൽ ഒരു വിഭാഗം ഇടത് മുന്നണിയെ കൈവിട്ടു എന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം. മുപ്പതിനായിരത്തോളം വോട്ടുകൾ കുറഞ്ഞത് മുസ്ലിം വർഗീയ കക്ഷികളുടെ ഐക്യപ്പെടൽ മൂലമാണെന്നാണ് ഇടതുമുന്നണിയുടെ വാദം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുക്കാൽ ലക്ഷത്തിലധികം വോട്ടുനേടിയ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും മൽസരരംഗത്തുനിന്നു വിട്ടുനിന്നതും പിണറായി സർക്കാറിനോടുള്ള എതിർപ്പും യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ 22750 വോട്ടുകളാണ് യുഡിഎഫിന് വർധിച്ചത്.

2014 നെക്കാൾ 77602 വോട്ടുകൾ യുഡിഎഫിനു വർധിച്ചപ്പോൾ 1,01303 വോട്ടുകൾ കൂടുതൽ ലഭിച്ചത് ഉയർത്തിക്കാട്ടിയാവും ഇടതുമുന്നണി രംഗത്തുവരുക. ലോ അക്കാദമി വിവാദവും ജിഷ്ണുക്കേസും ആഭ്യന്തര വകുപ്പിന്‍റെ ന്യൂനപക്ഷ വിരുദ്ധതയുമാണ് വലിയ വിജയത്തിന് കാരണമായി യുഡിഎഫ് വിലയിരുത്തുന്നത്.

TAGS :

Next Story