Quantcast

ആവണിപ്പാറ കോളനിയിലെ ആദിവാസികള്‍ യാത്രാ സൌകര്യമില്ലാതെ ദുരിതത്തില്‍

MediaOne Logo

Ubaid

  • Published:

    6 April 2018 2:51 AM GMT

ആവണിപ്പാറ കോളനിയിലെ ആദിവാസികള്‍ യാത്രാ സൌകര്യമില്ലാതെ ദുരിതത്തില്‍
X

ആവണിപ്പാറ കോളനിയിലെ ആദിവാസികള്‍ യാത്രാ സൌകര്യമില്ലാതെ ദുരിതത്തില്‍

കോന്നി വനമേഖലയിലെ അച്ചന്‍കോവിലാറിന്റെ തീരത്ത് കഴിയുന്ന ആവണിപ്പാറ ആദിവാസി കോളനിയിലുള്ളവര്‍ എന്നും ജീവിതത്തിന്റെ മറുകരയിലാണ്.

പത്തനംതിട്ട ജില്ലയിലെ ആവണിപ്പാറ കോളനിയിലെ ആദിവാസികള്‍ യാത്രാ സൌകര്യമില്ലാതെ ദുരിതത്തില്‍. അച്ചന്‍കോവിലാറിന്റെ തീരത്ത് കഴിയുന്ന ആദിവാസികള്‍ക്ക് പുഴകടക്കാനുള്ള ഏകമാര്‍ഗം സ്വന്തമായി കെട്ടിയുണ്ടാക്കിയ ചങ്ങാടമാണ്. പാലം നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനം പലതവണയുണ്ടായെങ്കിലും ഒന്നും നടപ്പായില്ല.

കോന്നി വനമേഖലയിലെ അച്ചന്‍കോവിലാറിന്റെ തീരത്ത് കഴിയുന്ന ആവണിപ്പാറ ആദിവാസി കോളനിയിലുള്ളവര്‍ എന്നും ജീവിതത്തിന്റെ മറുകരയിലാണ്. പുഴയിൽ വെള്ളം നിറഞ്ഞാല്‍ ഇവിടുള്ളവര്‍ക്ക് പുറത്തേക്കു പോകാൻ കഴിയില്ല. മുളകൊണ്ട് ഉണ്ടാക്കിയ ചങ്ങാടമാണ് പുഴകടന്ന് പുറം ലോകത്തെത്താനുള്ള ഏകമാര്‍ഗം. അസുഖബാധിതരായവരെ ആശുപത്രിയിൽ എത്തിക്കുകയെന്നത് പലപ്പോഴും ശ്രമകരമായ ദൌത്യമാണ്. സര്‍ക്കാര്‍ അനുവദിച്ച രണ്ട് വള്ളങ്ങള്‍ ചോര്‍ച്ചയുള്ളതിനാല്‍ ഉപയാഗിക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സ്ഥലം എംഎല്‍എയും അന്നത്തെ റവന്യൂ മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശ് ആഘോഷപൂര്‍വം പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചെങ്കിലും പദ്ധതിക്ക് എന്ത് പറ്റിയെന്ന് ആര്‍ക്കുമറിയില്ല. അച്ചന്‍കോവിലാറിന്റെ ഒഴുക്കിനെതിരെ ഇവിടുത്തെ ആദിവാസികള്‍ ജീവിത സമരം നടത്തുന്പോഴും കടലാസിലൊതുങ്ങുന്ന പ്രഖ്യാപനങ്ങളല്ലാതെ ഗുണപരമായ ഇടപെടല്‍ നടത്താന്‍ അധികൃധര്‍ തയ്യാറല്ല.

TAGS :

Next Story