Quantcast

വേനലിനെ നേരിടാന്‍ സര്‍ക്കാര്‍ ദീര്‍ഘകാല നടപടികളെടുക്കുന്നില്ലെന്ന് ആരോപണം

MediaOne Logo

admin

  • Published:

    6 April 2018 12:16 AM GMT

വേനലിനെ നേരിടാന്‍ സര്‍ക്കാര്‍ ദീര്‍ഘകാല നടപടികളെടുക്കുന്നില്ലെന്ന് ആരോപണം
X

വേനലിനെ നേരിടാന്‍ സര്‍ക്കാര്‍ ദീര്‍ഘകാല നടപടികളെടുക്കുന്നില്ലെന്ന് ആരോപണം

വനവത്കരണവും ഭൂഗര്‍ഭജല സംരക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു...

വേനല്‍ചൂട് വര്‍ഷം തോറും വര്‍ധിക്കുന്‌പോഴും സര്‍ക്കാര്‍ ദീര്‍ഘകാല നടപടികളെടുക്കുന്നില്ലെന്ന് ആക്ഷേപം. കുടിവെള്ള വിതരണം ഉള്‍പ്പെടെ താല്ക്കാല് പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടപ്പിലാക്കുന്നത്.

കടുത്ത വേനലാണ് ഇത്തവണത്തേതെന്നും വരള്‍ച്ചയെന്ന് പറയാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. വേനല്‍ നേരിടാന്‍ ഒക്ടോബറില്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം വേനലിനെ നേരിടാന്‍ ഹ്രസ്വകാല നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വനവത്കരണവും ഭൂഗര്‍ഭജല സംരക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നികത്തല്‍ ഉള്‍പ്പെടെ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നടപടികള്‍ തുടരുന്നതും സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഓരോ വേനലും പാഠമായി കണ്ട് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത വരള്‍ച്ചയെ ആകും കേരളം അഭിമുഖീകരിക്കേണ്ടി വരികയെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ിി

TAGS :

Next Story