തെരഞ്ഞെടുപ്പ് ആരവത്തിനിടെ കയ്യൂര്‍ രക്തസാക്ഷി ദിനാചരണം
തെരഞ്ഞെടുപ്പ് ആരവത്തിനിടെ കയ്യൂര്‍ രക്തസാക്ഷി ദിനാചരണം
രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷികം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് ആരവമായി കയ്യൂര്‍ രക്തസാക്ഷിത്വ ദിനാചരണം. രക്തസാക്ഷിത്വത്തിന്റെ 75-ാം വാര്‍ഷികം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടിയായി കയ്യൂര്‍ രക്തസാക്ഷി ദിനാചരണം. രണ്ട് മേഖലകളില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ പൊതുസമ്മേളന സ്ഥലത്തെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘടനം ചെയ്തു.
ബ്രിട്ടീഷ് കോളനി വാഴ്ചക്കും ജന്മിത്വത്തിനുമെതിരെയുള്ള സമരത്തിന്റെ ഭാഗമായി കേസില്‍ ശിക്ഷിക്കപ്പെട്ട അപ്പുവും ചിരുകണ്ടനും അബൂബക്കറും കുഞ്ഞമ്പു നായരും 1943 മാര്‍ച്ച് 29 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റപ്പെടുകയായിരുന്നു.
Adjust Story Font
16