ഒറ്റക്കാലില്‍ ജീവിതം കെട്ടിപ്പടുത്ത് മുഹമ്മദലി
മരത്തടിയില്‍ സ്വയം നിര്‍മ്മിച്ച കൃത്രിമക്കാലിന്റെ സഹായത്തോടെ ജീവിതം കെട്ടിപ്പടുക്കുകയാണ് മുഹമ്മദലി.
നിനച്ചിരിക്കാതെയുള്ള അപകടങ്ങളില്‍ തളര്‍ന്നിരിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകമാണ് കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദലിയുടെ ജീവിതം. അപകടത്തില്‍ പെട്ട് ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നിട്ടും തളര്‍ന്നിരിക്കാനായിരുന്നില്ല മുഹമ്മദലിയുടെ തീരുമാനം. മരത്തടിയില്‍ സ്വയം നിര്‍മ്മിച്ച കൃത്രിമക്കാലിന്റെ സഹായത്തോടെ ജീവിതം കെട്ടിപ്പടുക്കുകയാണ് മുഹമ്മദലി.
ഡ്രൈവിംഗും പ്ലംബിംങ്ങും വയറിംഗും എന്നു തുടങ്ങി എല്ലാ പണികളും ചെയ്തിരുന്നു ഒരു കാലത്ത് മുഹമ്മദലി. അപ്പോഴാണ് നിനച്ചിരിക്കാതെയുണ്ടായ അപകടം. അതുവരെ കൂടെ നിന്നവര്‍ പലരും പതുക്കെ മുഹമ്മദലിയെ തനിച്ചാക്കി സ്വന്തം വഴികള്‍ തേടി. പക്ഷെ ജീവിക്കാനും ജീവിച്ചു കാണിക്കാനുമായിരുന്നു മുഹമ്മദലിയുടെ തീരുമാനം.
അംഗവൈകല്യമുള്ളവര്‍ക്കുള്ള ഒരു സര്‍ക്കാര്‍ സഹായത്തിന്റെയും പിറകെ മുഹമ്മദലി ഇതുവരെ പോയിട്ടില്ല. പ്രതിസന്ധികള്‍ ജീവിക്കാനുള്ള ഊര്‍ജമാണെന്നാണ് ഇതിനുള്ള മുഹമ്മദലിയുടെ മറുപടി.
Adjust Story Font
16