Quantcast

നാനൂറിലേറെ പ്രധാനാധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

MediaOne Logo

admin

  • Published:

    6 April 2018 4:25 AM GMT

നാനൂറിലേറെ പ്രധാനാധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു
X

നാനൂറിലേറെ പ്രധാനാധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

മറ്റൊരു അധ്യായന വര്‍ഷം ആരംഭിച്ചിട്ടും സര്‍ക്കാര്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി തലത്തില്‍ നാനൂറിലേറെ പ്രധാനാധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

മറ്റൊരു അധ്യായന വര്‍ഷം ആരംഭിച്ചിട്ടും സര്‍ക്കാര്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി തലത്തില്‍ നാനൂറിലേറെ പ്രധാനാധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 40 ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസര്‍മാരുടെയും തസ്തികകളില്‍ ഇതുവരെ നിയമനം നടന്നിട്ടില്ല.

അധ്യായന വര്‍ഷം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി തലത്തില്‍ 428 പ്രധാനാധ്യാപകരുടെ ഒഴിവുകളിലാണ് നിയമനം നടപ്പാകാത്തത്. ഇതില്‍ ഹൈസ്കൂള്‍ തലത്തില്‍ 220 ഹെഡ്‍മാസ്റ്റര്‍മാരുടെയും ഹയര്‍ സെക്കന്ററി തലത്തില്‍ 208 പ്രിന്‍സിപ്പല്‍മാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ തസ്തികയിലുണ്ടായിരുന്നവര്‍ വിരമിച്ചു. ഈ തസ്തികകളിലേക്ക് പ്രമോഷന്‍ അടിസ്ഥാനത്തിലുള്ള നിയമനം ഇതുവരെയും നടപ്പായില്ല.

ഹയര്‍ സെക്കന്ററികളില്‍ പ്രിന്‍സിപ്പലായിട്ടുള്ള അധ്യാപകര്‍ക്കാണ് സ്കൂളുകളുടെ ഓഫീസ് നിര്‍വഹണത്തിന്റെ ഉത്തരവാദിത്തം. ഏകജാലക സംവിധാനത്തിലുള്ള പ്ലസ് വണ്‍ അഡ്മിഷനുകള്‍ അടക്കമുള്ളവയുടെ നടത്തിപ്പിന് പ്രിന്‍സിപ്പല്‍മാര്‍ നിശ്ചയമായും ഉണ്ടാകണം. സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലും പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തീകരിക്കുന്നതിനും പഠനനിലവാരം ഉയര്‍ത്തി ഭരണപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുകയും ചെയ്യേണ്ട 40ഓളം ഡിഇഒ മാരുടെ തസ്തികകളും വിവിധ വിദ്യാഭ്യാസ ജില്ലകളിലായി ഒഴിഞ്ഞുകിടക്കുകയാണ്. അടിയന്തരമായി വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും പ്രശ്നപരിഹാരം കണ്ടില്ലെങ്കില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളെയാകും ഇതു ബാധിക്കുക.

TAGS :

Next Story