നിസാമിന്റെ ഫോണ്‍ ഉപയോഗം; മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്
നിസാമിന്റെ ഫോണ്‍ ഉപയോഗം; മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയ സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്.
ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനു ജയിലില്‍ ഫോണ്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയ സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. കണ്ണൂര്‍ എആര്‍ ക്യാംപിലെ സീനിയര്‍ സിപിഒ അജിത്കുമാര്‍, സിപിഒമാരായ ബിനീഷ്, രതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ സഞ്ജയ് കുമാറാണ് നടപടിയെടുത്തത്. നിസാമിനെ ജയിലില്‍ നിന്ന് ബംഗളൂരുവിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയത് ഇവരായിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴിയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞിരുന്നു.
Next Story
Adjust Story Font
16