Quantcast

ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു; വീടുകളില്‍ കയറി അറസ്റ്റ്

MediaOne Logo

Sithara

  • Published:

    7 April 2018 8:27 PM GMT

ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു; വീടുകളില്‍ കയറി അറസ്റ്റ്
X

ഗെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു; വീടുകളില്‍ കയറി അറസ്റ്റ്

ഹര്‍ത്താലിനിടെ കോഴിക്കോട് മുക്കത്ത് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി

ഗെയില്‍ വിരുദ്ധ സമരം കൂടുതല്‍ ശക്തമാകുന്നു. ഹര്‍ത്താലിനിടെ കോഴിക്കോട് മുക്കത്ത് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരക്കാരെ വീടിനകത്ത് കയറി പൊലീസ് അറസ്റ്റ് ചെയ്തു. നിരപരാധികളെ അറസ്റ്റ് ചെയ്തതായും ആക്ഷേപമുണ്ട്. മലപ്പുറം കലക്ട്രേറ്റിലേക്കും സമര സമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

ഇന്നലെ കോഴിക്കോട് എരഞ്ഞിമാവിലും മുക്കത്തും നടന്ന പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിലും കിഴാറ്റൂര്‍ പഞ്ചായത്തിലും ഹര്‍ത്താല്‍ നടക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. ഇത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ഫയര്‍ ഫോഴ്സിന്‍റെ സഹായത്തോടെയാണ് തീ അണച്ചത്.

വലിയ പറമ്പില്‍ പൊലീസിന് നേരെ രണ്ട് തവണ കല്ലേറുണ്ടായി. ഗോതമ്പ് റോഡില്‍ പൊലീസും സമരക്കാരും തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടി. പൊലീസ് വീടുകളില്‍ കയറി വ്യാപകമായി പരിശോധന നടത്തി. ഏതാനും പേരെ വീടിനകത്ത് കയറിയാണ് അറസ്റ്റ് ചെയ്തത്. സമരക്കാരുടെ വീടുകള്‍ പോലീസ് തല്ലിതകര്‍ത്തു. ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

എരഞ്ഞിമാവില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. മലപ്പുറം കലക്ട്രേറ്റിലേക്ക് ഗെയ്ല്‍ വിരുദ്ധ സമരസമിതി മാര്‍ച്ച് നടത്തി. മലപ്പുറം നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

TAGS :

Next Story