ഷുക്കൂര്‍ വധക്കേസ്: സിബിഐ അന്വേഷണത്തിന് സ്റ്റേ
പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ. സിബിഐ നടപടികള്‍ നിര്‍ത്തിവെക്കാനും കോടതി
ഷുക്കൂ്ര്‍ വധക്കേസന്വേഷണം സിബഐക്ക് വിട്ടുകൊണ്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. കേസിലെ പ്രതികളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ സമര്‍പിച്ച അപ്പീലിലാണ് ഹൈക്കോടതിയുട നടപടി.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ,സിംഗിള്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ഷുക്കൂര്‍ വധക്കേസില്‍ തങ്ങളുടെ പങ്ക് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹരജിക്കാര്‍വാദിച്ചു.ഇത് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍,അനുസിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്.ഷുക്കൂരിന്‍റെ ഉമ്മ നല്‍കിയ ഹരജിയുടെ അടി്സ്ഥാനത്തിലാണ്നേരത്തെ ജസ്റ്റിസ് കെമാല്‍പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല.തുടര്‍ന്ന് ഉമ്മ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമാണുണ്ടായത്.
എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു പി ജയരാജനും ടി വി രാജേഷിനുമെതിരായ ആരോപണം
Adjust Story Font
16