കരിപ്പൂര്‍ വിമാനത്താവള നവീകരണം: ഭൂമിക്ക് വിപണിവില നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍
കരിപ്പൂര്‍ വിമാനത്താവള നവീകരണം: ഭൂമിക്ക് വിപണിവില നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍
ഹജ്ജ് എംപാര്‍കേഷന്‍ പോയിന്‍റ് കരിപ്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും കെ.ടി ജലീല്‍
കരിപ്പൂര്‍ വിമാനത്താവള നവീകരണത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ഭൂമിയുടെ വിപണിവില നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് എംപാര്‍കേഷന്‍ പോയിന്‍റ് കരിപ്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു
കരിപ്പൂര്‍ വിമാനത്താവള നവീകരണത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ഒരു സെന്‍റ് ഭൂമിക്ക് 3ലക്ഷം മുതല്‍ 10ലക്ഷംരൂപ വരെ നല്‍കുമെന്ന് നേരത്തെ കെ.ടി ജലീല്‍ കലക്ട്രേറ്റില്‍നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു . എന്നാല്‍ ഇത്രയും തുക നല്‍കാനാവിലെന്ന് നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ സ്വീകരിച്ചത്.വിപണിവില എത്രയാണോ അത് സര്‍ക്കാര്‍ നല്‍കുമെന്നും ആരെയും ബലപ്രയോഗത്തിലൂടെ കുടിയിറക്കിലെന്നും കെ.ടി ജലീല്‍ പറഞ്ഞു.
ഹജ്ജ് എംപാര്‍കേഷന്‍ പോയന്‍റ് കരിപ്പൂരിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബദ്ധിച്ച് ചര്‍ച്ചകള്‍ ഈമാസം അവസാനം ഡല്‍ഹിയില്‍ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജിനുളള അപേക്ഷഫോം വിതരണ ഉല്‍ഘാടനം മന്ത്രി നിര്‍വഹിച്ചു.ഹജ്ജ് ട്രയിനര്‍മാര്‍ക്കുളള പരിശീലനവും കരിപ്പൂര്‍ ഹജ്ജ് ഹൌസില്‍ നടന്നു
Adjust Story Font
16