Quantcast

വി എസും ഉമ്മന്‍ചാണ്ടിയും ജിഷയുടെ അമ്മയെ കണ്ടു

MediaOne Logo

admin

  • Published:

    8 April 2018 10:07 AM GMT

വി എസും ഉമ്മന്‍ചാണ്ടിയും ജിഷയുടെ അമ്മയെ കണ്ടു
X

വി എസും ഉമ്മന്‍ചാണ്ടിയും ജിഷയുടെ അമ്മയെ കണ്ടു

കുറ്റക്കാരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി; കേസ് പുതിയ ഏജന്‍സിയെ ഏല്‍പിക്കണമെന്ന് വി എസ്

പെരുമ്പാവൂര്‍ ജിഷ കൊലപാതകത്തില്‍ പ്രതിസന്ധികളെല്ലാം മറികടന്ന് കുറ്റക്കാരെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരന്തത്തിന് ശേഷം എന്തു ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പെരുമ്പാവൂരില്‍ നടന്നത് തെമ്മാടിത്തമെന്ന് വിഎസ് അച്യുതാനന്ദന്‍. അന്വേഷണത്തിന് ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തില്‍ കേസ് പുതിയ ഏജന്‍സിയെ ഏല്‍പിക്കണമെന്നും വി എസ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കണ്ടതിന് ശേഷമാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്

രാവിലെ 7.30ഓട് കൂടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും വലിയ പ്രതിഷേധമുയര്‍ന്നു. ഇടത് യുജവനസംഘടനകള്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.

ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നും കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ചതില്‍ പ്രകോപിതരായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.

ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി പിന്നീട് ഇക്കാര്യം അറിയിച്ചത്.

പെരുമ്പാവൂരിലെ ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകാനും സഹോദരിക്ക് എറണാകുളം ജില്ലയിൽ ഗവണ്മെന്റ് ജോലി നല...

Posted by Oommen Chandy on Wednesday, May 4, 2016

ഒമ്പതരയോടെ വിഎസ് താലൂക്കാശുപത്രിയിലെത്തി. ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചതിന് ശേഷം അതിവൈകാരികമായാണ് വിഎസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ സംഘത്തെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാന്‍ കഴിയാത്തത് അന്വേഷണസംഘത്തിന്റെ കഴിവുകേടെന്നും വി എസ് പറഞ്ഞു.

ആ അമ്മയുടെ മുന്‍പില്‍............. ജിഷയുടെ വീട് ഞാൻ ഇന്ന് സന്ദർശിച്ചിരുന്നു. കൂലിവേല ചെയ്ത് തന്റെ മകളെ എം.എ.യും എൽ.എൽ...

Posted by VS Achuthanandan on Wednesday, May 4, 2016
TAGS :

Next Story