കരിപ്പൂരില്‍ നിന്നു ഇനി വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ല
കരിപ്പൂരില്‍ നിന്നു ഇനി വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ല
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണം 2017 ഫെബ്രുവരിയിലേ പൂര്‍ത്തിയാകൂ എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണം 2017 ഫെബ്രുവരിയിലേ പൂര്‍ത്തിയാകൂ എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. റണ്‍വേ നവീകരണം പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
റണ്‍വേ നവീകരണത്തിന് അടച്ചിട്ടതിനാല്‍ ഭാഗികമായി മാത്രമേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇപ്പോള്‍ സര്‍വീസ് നടക്കുന്നുള്ളൂ. പണി പൂര്‍ത്തിയാക്കി അടുത്തമാസം ആദ്യവാരത്തില്‍ കരിപ്പൂര്‍ വിമാനത്താവള റണ്‍വേ പൂര്‍ണമായി തുറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നവീകരണം പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നത്. മലബാര്‍ ഡവലെപ്മെന്റ് കൌണ്‍സില്‍ പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തിനുള്ള മറുപടിക്കത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. E കോഡ് വിഭാഗത്തിലെ വലിയ വിമാനങ്ങള്‍ ഇറങ്ങണമെങ്കില്‍ കൂടുതല്‍ ഭൂമി ഏറ്റെടുത്ത് റണ്‍വേ വികസിപ്പിക്കുക തന്നെ വേണമെന്ന് കത്തില്‍ പറയുന്നു. 238 ഏക്കര്‍ ഭൂമിയാണ് ഇതിനു വേണ്ടതെന്നും കത്തിലുണ്ട്.
Adjust Story Font
16