Quantcast

മുഖ്യമന്ത്രി അപമാനിച്ചു, ഐസക് രാജിക്കൊരുങ്ങി: വാര്‍ത്ത അസംബന്ധമെന്ന് തോമസ് ഐസക്

MediaOne Logo

Khasida

  • Published:

    10 April 2018 4:13 PM GMT

മുഖ്യമന്ത്രി അപമാനിച്ചു, ഐസക് രാജിക്കൊരുങ്ങി: വാര്‍ത്ത അസംബന്ധമെന്ന് തോമസ് ഐസക്
X

മുഖ്യമന്ത്രി അപമാനിച്ചു, ഐസക് രാജിക്കൊരുങ്ങി: വാര്‍ത്ത അസംബന്ധമെന്ന് തോമസ് ഐസക്

പിണറായി വിജയന്‍ അപമാനിച്ചതിനെ തുടര്‍ന്ന് തോമസ് ഐസക് രാജിക്കൊരുങ്ങി എന്നായിരുന്നു ഒരു മലയാള ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചു എന്നും രാജിക്കൊരുങ്ങി എന്നുമുള്ള വാര്‍ത്തകള്‍ അംബന്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. വാര്‍ത്ത മറുപടി അര്‍ഹിക്കുന്നില്ല. ധനമന്ത്രി എന്ന നിലയില്‍ തൃപ്തനാണെന്നും ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ വെച്ച് പിണറായി വിജയന്‍ അപമാനിച്ചതിനെ തുടര്‍ന്ന് തോമസ് ഐസക് രാജിക്കൊരുങ്ങി എന്നായിരുന്നു ഒരു മലയാള ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നത്.

ഉദ്യോഗസ്ഥരുടെ മുമ്പില്‍ മുഖ്യമന്ത്രി അപമര്യാദയായി പെരിമാറിയെങ്കിലും അപ്പോള്‍ മൗനംപാലിച്ച തോമസ് ഐസക് പിന്നീട് രാജിക്കത്തെഴുതി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ക്ക് അയച്ചുവെന്നാണ് പത്രം പറയുന്നത്.

TAGS :

Next Story