Quantcast

മാമ്പുഴയില്‍ വീണ്ടും മീനുകള്‍ ചത്തുപൊങ്ങി

MediaOne Logo

Subin

  • Published:

    10 April 2018 4:15 PM GMT

മാമ്പുഴയില്‍ വീണ്ടും മീനുകള്‍ ചത്തുപൊങ്ങി
X

മാമ്പുഴയില്‍ വീണ്ടും മീനുകള്‍ ചത്തുപൊങ്ങി

സെപ്റ്റിക് ടാങ്കിലെ മാലിന്യം തള്ളിയതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ആരോപിച്ചു. 

കോഴിക്കോട് മാമ്പുഴയില്‍ വീണ്ടും മീനുകള്‍ ചത്തുപൊങ്ങി. മാമ്പുഴയുടെ കൈവഴിയായ പെരിങ്കല്ലം തോടിലാണ് മീനുകള്‍ ചത്തുപൊങ്ങിയത്. സെപ്റ്റിക് ടാങ്കിലെ മാലിന്യം തള്ളിയതാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ആരോപിച്ചു.

പെരിങ്കല്ലം തോടിലെ മീനുകള്‍ അവസാന ശ്വാസത്തിലാണ്. തോടിലെ തെളിഞ്ഞ വെള്ളം പഴങ്കഥയായി. ഫ്‌ളാറ്റുകളിലെ മാലിന്യങ്ങള്‍ കലര്‍ന്ന് വെള്ളം കറുത്തിരുണ്ടു. തോട് മാലിന്യവാഹിനിയായതോടെ മീനുകളും ചത്തുപൊങ്ങാന്‍ തുടങ്ങി. മാലിന്യം കലര്‍ന്ന തോട് ഒഴുകുന്ന പ്രദേശത്തെ കിണറുകളിലെ വെള്ളവും കുടിക്കാന്‍ പറ്റാതായി.

മാമ്പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് തുടര്‍ക്കഥയാവുമ്പോഴും ഭരണാധികാരികള്‍ നിസംഗത പാലിക്കുന്നുവെന്നാണ് പരാതി.

TAGS :

Next Story