Quantcast

സര്‍ക്കാര്‍ അവഗണന, കോള്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു

MediaOne Logo

Subin

  • Published:

    11 April 2018 5:41 PM GMT

ഇതോടെ തൃശൂര്‍ പൊന്നാനി മേഖലയിലെ 30000 ഏക്കര്‍ നെല്‍കൃഷിയാണ് നിലക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് ഇവിടെ നിന്ന് കൊയ്‌തെടുക്കുന്നത്.

സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് തൃശൂരിലെ കോള്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. കോള്‍ കര്‍ഷക സംഘത്തിന്റെ യോഗത്തിലാണ് സര്‍ക്കാര്‍ അനകൂല തീരുമാനമെടുത്തില്ലെങ്കില്‍ അടുത്ത വര്‍ഷം കോള്‍പ്പാടങ്ങള്‍ തരിശിടാന്‍ തീരുമാനിച്ചത്.

സ്വകാര്യ മില്ലുടമകളുടെ ചൂഷണമാണ് കോള്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. നെല്ല് സംഭരിക്കുന്നതിനും കയറ്റുന്നതിനും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ പണം നല്‍കാതെ കര്‍ഷകരെ കൊണ്ട് തൂക്കം നോക്കി കയറ്റുകയുമാണ് മില്ലുടമകള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് പാടങ്ങള്‍ തരിശിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് കര്‍ഷകര്‍ കടന്നിരുന്നിരിക്കുന്നത്.

ജില്ലയിലെ എംഎല്‍എമാര്‍ അടക്കം അനൂകൂല നിലപാടെടുത്തിട്ടും സിവില്‍ സപ്ലൈസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഇതോടെ തൃശൂര്‍ പൊന്നാനി മേഖലയിലെ 30000 ഏക്കര്‍ നെല്‍കൃഷിയാണ് നിലക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് ഇവിടെ നിന്ന് കൊയ്‌തെടുക്കുന്നത്.

TAGS :

Next Story