Quantcast

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു

MediaOne Logo

Muhsina

  • Published:

    12 April 2018 7:34 PM GMT

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു
X

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരും എംഎല്‍മാരും ചടങ്ങില്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയിലെ 34ാമത് ചീഫ് ജസ്റ്റിസാണ് മലയാളിയായ ആന്റണി ഡൊമിനിക്. ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കാലാവധി പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് 2017 നവംബര്‍ മുതല്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1981 ല്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആന്‍റണി ഡൊമിനികം 1986 മുതല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ ഹൈക്കോടതി അഡീഷണല്‍ ജഡ്ജായും 2008ഡിസംബറില്‍ സ്ഥിരം ജ‍ഡ്ജായും നിയമിതനായി.

TAGS :

Next Story