Quantcast

നിർമ്മൽ ചന്ദ്ര അസ്താന വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റു

MediaOne Logo

Muhsina

  • Published:

    12 April 2018 8:14 AM GMT

നിർമ്മൽ ചന്ദ്ര അസ്താന വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റു
X

നിർമ്മൽ ചന്ദ്ര അസ്താന വിജിലൻസ് ഡയറക്ടറായി ചുമതലയേറ്റു

സംസ്ഥാനത്തിന്റെ പുതിയ വിജിലൻസ് ഡയറക്ടറായി നിർമ്മൽ ചന്ദ്ര അസ്താന ചുമതലയേറ്റു. തിരുവനന്തപുരത്ത് വിജിലൻസ് ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.

നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു. രാവിലെ വിജിലന്‍സ് ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റെടുത്തത്.ജനാധിപത്യവ്യവസ്ഥയില്‍ വ്യക്തികള്‍ക്കല്ല സ്ഥാപനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ,നിയമങ്ങളനുസരിച്ച് മുന്നോട്ട് പോകുമെന്നും അസ്താന പറഞ്ഞു.

കഴിഞ്ഞ 11 മാസമായി വിജിലൻസിന് പൂർണ ചുമതലയുള്ള ഡയറക്ടർ ഇല്ലാതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.ഇതിന് പിന്നാലെ ബഹ്റയുടെ ഇരട്ടപ്പദവി കൂടി വിവാദമായതോടെയാണ് പുതിയ വിജിലന്‍സ് മേധാവിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിര്‍മ്മല്‍ ചന്ദ്ര അസ്താനയെ പുതിയ വിജലന്‍സ് ഡയറക്ടറായി നിയമിച്ച് തിങ്കളാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്.രാവിലെ തിരുവനന്തപുരത്ത് എത്തിയ അസ്താന 10 മണിയോടെ വിജിലന്‍സ് അസ്ഥാനത്തെത്തി ചുമതലയേറ്റെടുത്തു.സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥറ്‍ക്ക് പദവികളെ കുറിച്ച് ആശങ്ക വേണ്ടെന്നും,കേസുകളുടെ കാര്യങ്ങള്‍ പരിശോധിച്ച് നിലവിലെ നിയമങ്ങളനുസരിച്ച് മുന്നോട്ട് പോകുമെന്നും എന്‍സി അസ്താന പറഞ്ഞു.

ചമുതലയേറ്റെടുത്ത ശേഷം എസ് പിമാര്‍ അടക്കമുള്ല ഉദ്യോഗസ്ഥരുമായി അസ്താന കൂടിക്കാഴ്ച നടത്തി.രണ്ട് ദിവസത്തിനകം തന്നെ മുഖ്യമന്ത്രി പണറായി വിജയനെ വിജിലന്‍സ് ഡറക്ടര്‍ കാണും.ദില്ലിയില്‍ കേരളത്തിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ച് വരികയായിരിന്നു അസ്താന.

TAGS :

Next Story