റേഡിയോ ജോക്കിയുടെ കൊലപാതകം: പൊലീസിന് ഒരു തുമ്പും കിട്ടിയില്ല
റേഡിയോ ജോക്കിയുടെ കൊലപാതകം: പൊലീസിന് ഒരു തുമ്പും കിട്ടിയില്ല
കൊലപാതകത്തിന്റെ കാരണങ്ങളിലേക്കും പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും നയിക്കുന്ന ഒന്നും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല
തിരുവനന്തപുരത്ത് റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ തുമ്പില്ലാതെ പൊലീസ്. കൊലപാതകത്തിന്റെ കാരണങ്ങളിലേക്കും പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും നയിക്കുന്ന ഒന്നും പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജേഷിന്റെ ഫോണ്‍ റെക്കോഡുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ പുലര്‍ച്ചെയോടെയാണ് ആറ്റിങ്ങലിന് സമീപം മടവൂരില്‍ റേഡിയോ ജോക്കിയും മിമിക്രി കലാകാരനുമായിരുന്ന രാജേഷ് കൊല്ലപ്പെട്ടത്. വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന രാജേഷിന്റെ സുഹൃത്ത് കുട്ടന്റെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളിലേക്ക് നയിക്കുന്ന ഒരു തുമ്പും കിട്ടിയില്ല. പ്രതികള്‍ എത്തിയതെന്ന് കരുതുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
രാജേഷിന്റെ ഫോണ്‍ കോള്‍ റെക്കോഡുകള്‍ പരിശോധിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോണ്‍ തുറന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. രാജേഷിന് പറയത്തക്ക ശത്രുക്കളോ മറ്റ് സാമ്പത്തിക ഇടപാടുകളോ ഉണ്ടായിരുന്നതായി അറിവില്ല. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
Adjust Story Font
16