കെഎം മാണിയെ കുടുക്കിയത് ആരെന്ന് വ്യക്തമായി; ഉമ്മന്‍ചാണ്ടിയെ ഉന്നംവെച്ച് കെഎസ്സിഎം
കെഎം മാണിയെ കുടുക്കിയത് ആരെന്ന് വ്യക്തമായി; ഉമ്മന്‍ചാണ്ടിയെ ഉന്നംവെച്ച് കെഎസ്സിഎം
ബിജുരമേശിന്റെയും അടൂര്‍ പ്രകാശിന്റെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തതിലൂടെ ബാര്‍ കോഴകേസില്‍ കെഎം മാണിക്കെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായെന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ഥി സംഘടന
ബിജുരമേശിന്റെയും അടൂര്‍ പ്രകാശിന്റെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തതിലൂടെ ബാര്‍ കോഴകേസില്‍ കെഎം മാണിക്കെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായെന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ് സിഎം. വിഎം സുധീരന് വിമര്‍ശിച്ച രമേശ് ചെന്നത്തല യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവയ്ക്കണമെന്നും കെഎസ് സിഎം സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര ആവശ്യപ്പെട്ടു. ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പ്രധാനി കെ ബാബുവാണെന്നും രാകേഷ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അടുത്ത സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും കെ എസ് സി എം സംസ്ഥാന പ്രസിഡന്റ് കോട്ടയത്ത് പറഞ്ഞു.
Adjust Story Font
16