മരണം പതിയിരിക്കുന്ന കാഞ്ഞങ്ങാട് തീരദേശപാത; ഏഴു മാസത്തിനിടെ 80 ലേറെ അപകടങ്ങള്‍
മരണം പതിയിരിക്കുന്ന കാഞ്ഞങ്ങാട് തീരദേശപാത; ഏഴു മാസത്തിനിടെ 80 ലേറെ അപകടങ്ങള്‍
കെഎസ്ടിപി റോഡിൽ കഴിഞ്ഞ ഏഴു മാസത്തിനിടെ ഉണ്ടായത് 80ലേറെ അപകടങ്ങൾ. അപകടങ്ങളിൽ 21 പേർക്ക് ജീവൻ നഷ്ടമായി.
കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശ പാതയില്‍ അപകടം പതിയിരിക്കുന്നു. കെഎസ്ടിപി റോഡിൽ കഴിഞ്ഞ ഏഴു മാസത്തിനിടെ ഉണ്ടായത് 80ലേറെ അപകടങ്ങൾ. അപകടങ്ങളിൽ 21 പേർക്ക് ജീവൻ നഷ്ടമായി.
കാസർകോട് കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ആരോപണം. പത്ത് മീറ്റർ വീതിയിൽ പരന്ന റോഡാണ് കെഎസ്ടിപി നിർമ്മിക്കുന്നത്. റോഡിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഡിവൈഡറുകൾ സ്ഥാപിക്കാത്തതിനാൽ റോഡിലൂടെ തോന്നിയത് പോലെയാണ് വാഹനങ്ങളുടെ യാത്ര. വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങൾക്ക് കാരണമാവുന്നു. വേഗത നിയന്ത്രിക്കാനുള്ള ഏക സംവിധാനം പൊലീസ് സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകൾ മാത്രമാണ്. ഇതും രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് ഡ്രൈവർമാരുടെ പരാതി. അപകടങ്ങൾ കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം. റോഡ് നിർമ്മാണത്തിൽ അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശ പാതയില്‍ അപകടങ്ങൾ വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
Adjust Story Font
16