മന്ത്രിസഭാ അഴിച്ചുപണി; പാര്‍ട്ടിയിലും സര്‍ക്കാറിലും പുതിയ പ്രതിസന്ധി സൃഷ്ടിക്കും
മന്ത്രിസഭാ അഴിച്ചുപണി; പാര്‍ട്ടിയിലും സര്‍ക്കാറിലും പുതിയ പ്രതിസന്ധി സൃഷ്ടിക്കും
വിവാദപരമ്പരക്കൊടുവിലായിരുന്നു ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. പകരമെത്തുന്ന എം.എം മണിയും വിവാദങ്ങളുടെ കൂട്ടുകാരന്‍ തന്നെ
മന്ത്രിസഭാ അഴിച്ചുപണി എളുപ്പം നടന്നെങ്കിലും തീരുമാനം പാര്‍ട്ടിയിലും സര്‍ക്കാറിലും പുതിയ പ്രതിസന്ധി സൃഷ്ടിക്കും. മുതിര്‍ന്ന നേതാക്കളായ എ.കെ ബാലന്റെയും ഇ.പി ജയരാജന്റെയും അതൃപ്തി പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കിയേക്കും. എം.എം മണിയുടെ മന്ത്രിസഭാ പ്രവേശം സര്‍ക്കാറിനെ എങ്ങിനെ ബാധിക്കുമെന്നും കണ്ടറിയണം.
വിവാദപരമ്പരക്കൊടുവിലായിരുന്നു ഇ.പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത്. പകരമെത്തുന്ന എം.എം മണിയും വിവാദങ്ങളുടെ കൂട്ടുകാരന്‍ തന്നെ. സി.പി.ഐയിലെ രണ്ട് പ്രമുഖ മന്ത്രിമാരെ മോശക്കാരെന്ന് വിളിച്ചതാണ് ഇതില്‍ ഒടുവിലത്തേത്.
സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുംവിധം പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമോ എന്ന ആശങ്ക പാര്‍ട്ടി അനുഭാവികള്‍ക്കുണ്ട്. പാര്‍ട്ടിയിലും ഭരണരംഗത്തും തഴക്കവും പഴക്കവുമുള്ള നേതാക്കളായ എ കെ ബാലനെയും ജി സുധാകരനെയും തഴഞ്ഞാണ് വ്യവസായ വകുപ്പ് എ.സി മൊയ്തീന് നല്‍കിയിരിക്കുന്നത്. ഇരുവരുടെയും അതൃപ്തി മന്ത്രിസഭയുടെ പ്രകടനത്തെ ബാധിക്കാനിടയുണ്ട്. അഞ്ച് മാസത്തിനുള്ളില്‍ തന്നെ സുപ്രധാനമായ വൈദ്യുതി വകുപ്പില്‍ നിന്ന് മാറ്റിയത് മന്ത്രിസ്ഥാനത്ത് കടകംപള്ളി സുരേന്ദ്രന്റെ പ്രവര്‍ത്തനം മെച്ചമല്ലെന്ന സൂചനയും നല്‍കുന്നു. പുതിയ മന്ത്രിമാരെന്ന നിലയില്‍ വകുപ്പ് പഠിച്ചുവരുന്നതിനിടെയുള്ള അഴിച്ചുപണി മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.
Adjust Story Font
16