Quantcast

ഒരു ബാച്ച് നോട്ട് അടിക്കാന്‍ എത്ര ദിവസം വേണം; ജെയ്റ്റ്‍ലിയോട് സംശയം ചോദിച്ച് തോമസ് ഐസക്

MediaOne Logo

Khasida

  • Published:

    14 April 2018 11:32 PM GMT

ഒരു ബാച്ച് നോട്ട് അടിക്കാന്‍ എത്ര ദിവസം വേണം; ജെയ്റ്റ്‍ലിയോട് സംശയം ചോദിച്ച് തോമസ് ഐസക്
X

ഒരു ബാച്ച് നോട്ട് അടിക്കാന്‍ എത്ര ദിവസം വേണം; ജെയ്റ്റ്‍ലിയോട് സംശയം ചോദിച്ച് തോമസ് ഐസക്

വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ മാറി കടന്നു എന്ന അവകാശവാദം ഏതായാലും അടുത്ത രണ്ടു വര്‍ഷത്തേക്ക് നടക്കില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക്

ഒരു ബാച്ച് നോട്ട് അച്ചടിക്കാന്‍ ഇരുപത്തിയൊന്ന് ദിവസം വേണമെങ്കില്‍ രണ്ടായിരം അടക്കം പത്ത് പന്ത്രണ്ട് ലക്ഷം കോടി തുകയ്ക്കുള്ള നോട്ട് അടിക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് ചോദിക്കുന്നു കേരള ധനമന്ത്രി തോമസ് ഐസക്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് ചോദ്യം ഉന്നയിച്ചിരിക്കുന്നത്

ജി എസ് ടി യോഗത്തിന് മുമ്പുള്ള സൌഹൃദ സംഭാഷണത്തിനിടെ അരുണ്‍ ജെയ്‍റ്റ്‍ലിയുമായി നടന്ന അനൌപചാരിക സംഭാഷണം പരാമര്‍ശിച്ചു കൊണ്ടാണ് കേരള ധനമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഒരു ബാച്ച് നോട്ട് അച്ചടിക്കാന്‍ മൂന്നാഴ്ചയെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ജയ്റ്റ്‍ലി പറഞ്ഞെന്ന് പറഞ്ഞ് നോട്ടുനിരോധത്തിന്‍റെ മറുവശങ്ങളെ തന്റെ പോസ്റ്റിലൂടെ ഐസക് വിശകലനം ചെയ്യുന്നു.

ഒരു ബാച്ച് നോട്ട് അച്ചടിക്കാന്‍ ഇരുപത്തിയൊന്ന് ദിവസം വേണമെങ്കില്‍ ഡിസംബറിലൊന്നും നോട്ട് അച്ചടിച്ച്‌ തീരാന്‍ പോണില്ലെന്നു ചുരുങ്ങിയത് ആറേഴ് മാസം പിടിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. നിരോധത്തിന് മുമ്പ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതിരുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

തുടര്‍ന്ന് ആവശ്യത്തിന് നോട്ട് തികയാതെ വരുന്നത് രാജ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്നു അദ്ദേഹം പോസ്റ്റില്‍ വിശദീകരിക്കുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ മാറി കടന്നു എന്ന അവകാശവാദം ഏതായാലും അടുത്ത രണ്ടു വര്‍ഷത്തേക്ക് നടക്കില്ലെന്ന് വിമര്‍ശത്തോടെയാണ് തോമസ് ഐസക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഔപചാരിക ജി എസ് ടി യോഗങ്ങള്‍ വാശിയേറിയ തര്‍ക്കങ്ങളുടെ വേദി ആണ് . പക്ഷെ യോഗത്തിനു മുന്‍പും പിന്‍പും ഉള്ള അനൗപചാരിക കൂടിച്ച...

Nai-post ni Dr.T.M Thomas Isaac noong Lunes, Nobyembre 21, 2016
TAGS :

Next Story