Quantcast

ശബരിമല മകരസംക്രമം രാവിലെ 7.40ന്

MediaOne Logo

Trainee

  • Published:

    14 April 2018 5:26 AM GMT

ശബരിമല മകരസംക്രമം രാവിലെ 7.40ന്
X

ശബരിമല മകരസംക്രമം രാവിലെ 7.40ന്

ശുദ്ധിക്രിയകള്‍ 12,13 തീയ്യതികളില്‍. തിരുവാഭരണ ഘോഷയാത്ര 12ന് പുറപ്പെടും. മകരവിളക്ക് 14ന്.

ശബരിമലയിലെ ഈ വര്‍ഷത്തെ മകര സംക്രമ പൂജ 14ന് രാവിലെ 7.40ന് നടക്കും. അന്ന് വൈകിട്ടാണ് മകരവിളക്കും മകരജ്യോതിയും ദര്‍ശിയ്ക്കാന്‍ കഴിയുക. മകരവിളക്ക് ദിനത്തില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര 12ന് പന്തളത്തു നിന്നു പുറപ്പെടും. 14നാണ് മകരവിളക്ക്.

സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകര രാശിയിലേയ്ക്ക് മാറുന്ന സമയമാണ് മകരസംക്രമം. സംക്രമപൂജയ്ക്കിടെയാണ് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ്തേങ്ങ ഉടച്ച് അയ്യപ്പന് അഭിഷേകം ചെയ്യുക. സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേയ്ക്ക് മാറുന്ന സമയം കൂടിയാണ് സംക്രമ പൂജയുടെ മുഹൂര്‍ത്തമായി കാണുന്നത് മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ 12ന് ആരംഭിയ്ക്കും.

12ന് പന്തളത്തു നിന്നും പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് ദിവസം ദീപാരാധനയ്ക്കു മുന്‍പായി സന്നിധാനത്ത് എത്തിച്ചേരും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയുക.

ഒപ്പം ആകാശത്ത് മകര നക്ഷത്രവും. 16 മുതല്‍ 19 വരെ പടിപൂജ നടക്കും. രണ്ടു ദിവസം ഉദയാസ്തമയ പൂജയും ഉണ്ടാകും. 19ന് ഉച്ചപൂജയ്ക്കു ശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. 14ന് രാത്രി മുതല്‍ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തും ആരംഭിയ്ക്കും. മണ്ഡല - മകരവിളക്കു പൂജകള്‍ക്കു ശേഷം 20ന് രാവിലെ നട അടയ്ക്കും.

TAGS :

Next Story