താമരശ്ശേരി ചുരത്തിലെ അറ്റകുറ്റപണി; കാര്യക്ഷമമല്ലെന്ന് ചുരം സംരക്ഷണ സമിതി
താമരശ്ശേരി ചുരത്തിലെ അറ്റകുറ്റപണി; കാര്യക്ഷമമല്ലെന്ന് ചുരം സംരക്ഷണ സമിതി
ഉദ്യോഗസ്ഥതലത്തിലെ പിടിപ്പുകേടാണ് ചുരം റോഡിന്റെ നവീകരണം വൈകിപ്പിക്കുന്നതെന്ന് സമിതി ആരോപിച്ചു
താമരശ്ശേരി ചുരത്തിലെ റോഡ് അറ്റകുറ്റപണികള്‍ കാര്യക്ഷമമല്ലെന്ന ആരോപണവുമായി ചുരം സംരക്ഷണ സമിതി . ഉദ്യോഗസ്ഥതലത്തിലെ പിടിപ്പുകേടാണ് ചുരം റോഡിന്റെ നവീകരണം വൈകിപ്പിക്കുന്നതെന്ന് സമിതി ആരോപിച്ചു.ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരാഴ്ച മുന്‍പ് ചേര്‍ന്ന യോഗത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്.
ഒന്‍പത് ഹെയര്‍പിന്‍ വളവുകളുള്ള റോഡിന്റെ അടിയന്തര അറ്റകുറ്റപണിക്ക് 76 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് ടെന്‍ഡറുകളില്‍ കരാര്‍ ഏറ്റെടുക്കാന്‍ ആരും വന്നില്ല. മൂന്നാമത്തെ ടെന്‍ഡറിലാണ് കരാറുകാരന്‍ കരാര്‍ ഏറ്റെടുത്തത്. താല്കാലിക കുഴി അടക്കല്‍ പ്രവര്‍ത്തിയാണ് ചുരത്തില്‍ ഇപ്പോള്‍ തുടരുന്നത്. ഡിസംബര്‍ 26ന് താമരശേരിയില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്
റോഡിന്റെ അറ്റകുറ്റപണികള്‍ അടിയന്തരമായി തീര്‍ക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ ചുരത്തിലെ വളവുകളിലെ അവസ്ഥ ഇപ്പോഴും മാറിയിട്ടില്ല. ചുരത്തിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എം എല്‍ എ സി മോയിന്‍കുട്ടി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അടിവാരത്ത് തുടരുകയാണ്.
Adjust Story Font
16