പുറം ബണ്ടുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട്
പുറം ബണ്ടുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട്
കൈനകരി ഒന്നാം വാര്‍ഡില്‍ നിര്‍മിച്ച പുറം ബണ്ട് ഒരു മാസം പിന്നിട്ടപ്പോഴേക്കും തകര്‍ന്നു
കുട്ടനാട് പാക്കേജിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പുറം ബണ്ടുകളുടെ നിര്‍മാണത്തില്‍ ക്രമക്കേട്. കൈനകരി ഒന്നാം വാര്‍ഡില്‍ നിര്‍മിച്ച പുറം ബണ്ട് ഒരു മാസം പിന്നിട്ടപ്പോഴേക്കും തകര്‍ന്നു. നാല് കോടി രൂപ മുടക്കിയാണ് ഇവിടെ ബണ്ട് നിര്‍മിച്ചത്. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ പോലും തയാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നാല്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് പാറകള്‍ ഉപയോഗിച്ച് നിര്‍മിച്ച പുറംബണ്ടാണിത്. ഇതിന് ഇധികം ആയുസ്സുണ്ടായില്ല. പദ്ധതിക്കായി നിര്‍ദേശിക്കപ്പെട്ട അളവിലെ പാറകളല്ല നിര്‍മാണത്തിന് ഉപയോഗിച്ചത്. ചെറിയ പാറക്കല്ലുകള്‍ മാത്രം ചേര്‍ത്ത് അശാസ്ത്രീയമായാണ് ബണ്ട് നിര്‍മിച്ചത് . നിര്‍മാണത്തിന് സിമന്റ് പേരിനു പോലും ഉപയോഗിച്ചിട്ടില്ല. ഉപയോഗിച്ചിരുന്നുവെങ്കില്‍ ഈ കേണ്‍ക്രീറ്റ് പാളി ഇങ്ങനെ പൊടിഞ്ഞു മാറില്ലായിരുന്നു. കെട്ടിയ ഈ പാറക്കെട്ടിന് മുകളിലൂടെ നടന്നാല്‍ അപകടം ഉറപ്പാണ്.
നാല് കോടി രൂപ മുടക്കി 1850 മീറ്ററിലാണ് പുറംബണ്ട് നിര്‍മിച്ചത്. ഇതില്‍ 490 മീറ്റര്‍ ഭാഗത്ത് പാറക്കല്ല് ഉപയോഗിച്ച് തീര്‍ത്ത പുറംബണ്ടാണ് തകര്‍ന്നു തരിപ്പണമായത്. ബലമുള്ള ബണ്ട് പൊളിച്ചാണ് പലയിടങ്ങളിലും ഇത്തരം പുറംബണ്ട് നിര്‍മിച്ചത്. പുറംബണ്ട് തകര്‍ന്നുടനെ നാട്ടുകാര്‍ കരാറുകാരനെ വിവരം അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്നും നാട്ടുകാര്‍ പറയുന്നു .
Adjust Story Font
16